ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വില്‍പ്പനയില്‍ 66 ശതമാനം വളര്‍ച്ച നേടി

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വില്‍പ്പനയില്‍ 66 ശതമാനം വളര്‍ച്ച നേടി

ന്യൂഡെല്‍ഹി: ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ജനുവരി-ജൂണ്‍ മാസ വില്‍പ്പനയില്‍ 66 ശതമാനം വളര്‍ച്ച നേടി. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2,579 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

റേഞ്ച് റോവര്‍ വെലാര്‍, ഇവോക്ക് കണ്‍വര്‍ട്ടബിള്‍, 2018 മോഡല്‍ റേഞ്ച് റോവര്‍, റോവര്‍ സ്‌പോര്‍ട്ട് എന്നിവയുടെ അവതരണത്തോടെ വിപണിയില്‍ മികച്ച വളര്‍ച്ച നേടാനായെന്ന് കമ്പനി പ്രസിഡന്റ് രോഹിത് സൂരി പറഞ്ഞു. വാഹന വിപണിയിലെ ആഡംബര ബ്രാന്‍ഡുകളായ മെഴ്‌സിഡന്‍സ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയോടുള്ള മത്സരത്തിനിടയിലും മികച്ച വളര്‍ച്ച നേടാനായത് കമ്പനിയുടെ വിശ്വാസം വര്‍ധിപ്പിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Tags: JLR