ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണ ഉദ്യമത്തെ രോഗാതുരമാക്കുന്നത് എന്ത് ?

ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണ ഉദ്യമത്തെ രോഗാതുരമാക്കുന്നത് എന്ത് ?

ആഗോളതലത്തില്‍ ജനസംഖ്യ പതിറ്റാണ്ടുകളായി സ്ഥിരമായി വളര്‍ച്ച രേഖപ്പെടുത്തുകയാണ്. ഇതാകട്ടെ, നഗരവികസനം അത്യന്താപേക്ഷിതമാക്കുകയും ചെയ്യുന്നു. 7.6 ബില്യനാണ് ഇന്ന് ലോക ജനസംഖ്യ. ചൈന, ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളാണു ജനസംഖ്യയുടെ കാര്യത്തില്‍ മുന്‍നിരയിലുള്ളത്.

2016-ല്‍ പുതിയ ടിബി (ക്ഷയരോഗം) കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലായിരുന്നു. ഏകദേശം 27.9 ലക്ഷമാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ശിശുമരണനിരക്ക് (9,00,000), പോഷകാഹാര കുറവുള്ള കുട്ടികള്‍ (ലോകത്തുള്ള 180 ദശലക്ഷം കുട്ടികളില്‍ മൂന്നിലൊന്ന്) എന്നിവയുടെ കാര്യത്തിലും ഇന്ത്യ തന്നെയായിരുന്നു മുന്‍നിരയില്‍. എല്ലാത്തിന്റെയും മൂലകാരണവും മറ്റൊരു സംഖ്യയായിരുന്നു. അതായത് പ്രതിവര്‍ഷം 2.6 കോടി നവജാത ശിശുക്കള്‍, ഇന്ത്യയുടെ 121 കോടി വരുന്ന ജനസംഖ്യയിലേക്ക് (2011 കണക്ക്പ്രകാരമുള്ളത്) കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. ഇപ്പോള്‍ ഇന്ത്യയിലെ കണക്കാക്കപ്പെടുന്ന ജനസംഖ്യം 125 കോടിയാണ്. രാജ്യത്തെ 640 ജില്ലകളില്‍ 146 ജില്ലകളിലെ total fertility rate (tfr) മൂന്ന് ആണ്. പ്രത്യുല്‍പാദ ശേഷിയുള്ള,15 മുതല്‍ 49 വയസു വരെയുള്ള പ്രായത്തിനിടയില്‍ ഒരു സ്ത്രീക്കു ജനിക്കാന്‍ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് tfr എന്നു പറയുന്നത്. ഇത് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-4 പ്രകാരം, 2.2 എന്ന ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. ഈയടുത്ത കാലത്ത് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 2024-ാടെ ചൈനയെ മറികടക്കുമെന്നാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കുടുംബ ആസൂത്രണ പരിപാടി പിന്തുടരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വര്‍ഷങ്ങളോളം ആരോഗ്യമന്ത്രാലയത്തിന്റെ കുടുംബക്ഷേമവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ബന്ധപ്പെട്ടു കിടന്നത് ജനന നിയന്ത്രണവുമായിട്ടായിരുന്നു. ഒരു തലമുറ വളര്‍ന്നു വന്നത് തന്നെ ‘നാം രണ്ട് നമ്മള്‍ക്ക് രണ്ട് ‘ എന്ന മുദ്രാവാക്യം കേട്ടുകൊണ്ടാണ്.

സാമ്പത്തിക, ജനസംഖ്യ, സാക്ഷരത തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ത്യയെ പോലെ പോരാട്ടം നടത്തുന്നവരാണ് അയല്‍രാജ്യങ്ങളും. ഇവരുമായി ചില കാര്യങ്ങളില്‍ ഇന്ത്യയുടെ അവസ്ഥ ഏറിയും കുറഞ്ഞും നില്‍ക്കുന്നെന്നു മാത്രം. ഉദാഹരണമായി ഇന്ത്യയില്‍ tfr 3 ആണെങ്കില്‍ പാകിസ്ഥാനില്‍ അത് 3.5 ആണ്. ബംഗ്ലാദേശില്‍ 2.14ും, നേപ്പാളില്‍ 2.17ുമാണ്. ഭൂട്ടാനില്‍ മാത്രം അത് 1.9 ആണ്. അതിനര്‍ഥം ഭൂട്ടാന്‍ ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കുന്നെന്നാണ്. 2000-ല്‍ ജനസംഖ്യാ നിയന്ത്രണ ഉദ്യമം പ്രോത്സാഹിപ്പിക്കുന്നതിനായി, സര്‍ക്കാര്‍, പ്രധാനമന്ത്രി വാജ്‌പേയി അധ്യക്ഷനായ 100 പേരടങ്ങിയ നാഷണല്‍ പോപ്പുലേഷന്‍ കമ്മീഷന്‍ രൂപീകരിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം, ഏറ്റവും പുതിയ ദേശീയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മിഷന്‍ പരിവാര്‍ വികാസ് ലോഞ്ച് ചെയ്യുകയുമുണ്ടായി. കുടുംബാസൂത്രണം ഒരു ആരോഗ്യപ്രശ്‌നം എന്നതിനേക്കാള്‍ ഒരു സാമൂഹ്യ പ്രശ്‌നമായിട്ടാണു കൈകാര്യം ചെയ്യേണ്ടതെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ ആദ്യ ഉദ്യമം കൂടിയായി മിഷന്‍ പരിവാര്‍ വികാസ്.

2000-ല്‍ ജനസംഖ്യാ നിയന്ത്രണ ഉദ്യമം പ്രോത്സാഹിപ്പിക്കുന്നതിനായി, സര്‍ക്കാര്‍, പ്രധാനമന്ത്രി വാജ്‌പേയി അധ്യക്ഷനായ 100 പേരടങ്ങിയ നാഷണല്‍ പോപ്പുലേഷന്‍ കമ്മീഷന്‍ രൂപീകരിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം, ഏറ്റവും പുതിയ ദേശീയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മിഷന്‍ പരിവാര്‍ വികാസ് ലോഞ്ച് ചെയ്യുകയുമുണ്ടായി. കുടുംബാസൂത്രണം ഒരു ആരോഗ്യപ്രശ്‌നം എന്നതിനേക്കാള്‍ ഒരു സാമൂഹ്യ പ്രശ്‌നമായിട്ടാണു കൈകാര്യം ചെയ്യേണ്ടതെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ ആദ്യ ഉദ്യമം കൂടിയായി മിഷന്‍ പരിവാര്‍ വികാസ്.

ആരോഗ്യമന്ത്രാലയമാണു മിഷന്റെ മേല്‍നോട്ടം വഹിക്കുന്നത്. അമ്മായിയമ്മയും, മരുമകളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ‘ സാസ് ബഹു സമ്മേളന്‍ ‘ എന്നൊരു ഘടകവും പരിവാര്‍ വികാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും, വര്‍ഷങ്ങളായി ഇന്ത്യയിലെ കുടുംബാസൂത്രണ പരിപാടികളില്‍ വന്ധ്യംകരണം മുഖ്യധാരയില്‍ തന്നെ നിലകൊണ്ടു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനൊരു കാരണമുണ്ടായിരുന്നെന്നും പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്ത്‌രേജ പറയുന്നു. ‘ താത്കാലിക സംവിധാനങ്ങള്‍ പലപ്പോഴും പാര്‍ശ്വ ഫലങ്ങള്‍ ഉളവാക്കുന്നവയായിരുന്നു. ഉദാഹരണമായി, ഗര്‍ഭനിരോധന ഗുളിക (pills), intra-uterine contraceptive devices (IUCD) തുടങ്ങിയവയുടെ ഉപയോഗം സ്ത്രീകളില്‍ മാസമുറയുടെ ക്രമം തെറ്റിക്കുന്നതായി കണ്ടെത്തിയിരുന്നു. മാസമുറ സംഭവിക്കുന്ന ദിവസങ്ങളില്‍ സ്ത്രീകള്‍ ഇവയൊന്നും ഇഷ്ടപ്പെടുകയുമില്ല ‘ പൂനം മുത്ത്‌രേജ പറയുന്നു. ഇന്ത്യയില്‍ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-4 (എന്‍എഫ്എച്ച്എസ്) ഡാറ്റ പ്രകാരം, 53.5 ശതമാനം ദമ്പതികളും ആധുനിക ജനന നിയന്ത്രണ സംവിധാനം ഉപയോഗിക്കുന്നവരാണ്. ഇതില്‍ 36 ശതമാനം സ്ത്രീകളും വന്ധ്യംകരണത്തിനു വിധേയരാകുന്നവരുമാണ്. ഇത് ഇന്ന് ഗര്‍ഭധാരണത്തിന് ലഭ്യമായിട്ടുള്ള എല്ലാ ബദല്‍ മാര്‍ഗങ്ങളിലും വച്ച് ഏറ്റവും സങ്കീര്‍ണവുമാണ്. പിന്നെയുള്ളൊരു മാര്‍ഗമെന്നു പറയുന്നത് പുരുഷ വന്ധ്യംകരണമാണ്. അടിയന്തരാവസ്ഥ കാലത്ത് വ്യാപകമായി ഇതു നടപ്പിലാക്കിയെന്നും ആക്ഷേപമുണ്ട്. പക്ഷേ പുരുഷ വന്ധ്യംകരണം 0.3 ശതമാനം മാത്രമാണു നടപ്പിലാക്കിയിരിക്കുന്നതെന്നു കണക്കുകള്‍ പറയുന്നു.IUCD ഉപയോഗിക്കുന്നവര്‍ 1.5 ശതമാനം ആളുകളാണ്. ഗുളിക കഴിക്കുന്നത് 4.1 ശതമാനവും, കോണ്ടം ഉപയോഗിക്കുന്നവര്‍ 5.6 ശതമാനവുമാണ്. ഇന്ത്യയില്‍ മാത്രമല്ല, പുരുഷ വന്ധ്യംകരണം ആഗോളതലത്തില്‍ തന്നെ നടക്കുന്നത് കുറവാണെന്നു കണക്കുകള്‍ പറയുന്നു. 2017-ല്‍ ഇന്ത്യയില്‍ കുടുംബാസൂത്രണ പരിപാടിയില്‍ Antara എന്നൊരു രീതി കൂടി അവതരിപ്പിക്കുകയുണ്ടായി. ഇന്‍ജക്ഷനിലൂടെ ഗര്‍ഭനിരോധനം (injectable contraceptives) സാധ്യമാക്കുന്നതാണ് ഈ രീതി.

കുടുംബാസൂത്രണം ഫലപ്രദമാകുന്നുണ്ടെന്നാണു സര്‍ക്കാര്‍ പറയുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-3 നടന്നപ്പോള്‍, രാജ്യത്ത് tfr 2.7 ആയിരുന്നു. കൗമാര തലത്തില്‍ നടക്കുന്ന വിവാഹം 47ല്‍ നിന്നും 27 ശതമാനമായി ചുരുങ്ങിയതും, ശിശുജനന നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതുമൊക്കെ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്ത് ഇന്ന് 14 കോടി ദമ്പതിമാര്‍ ആധുനിക ഗര്‍ഭനിരോധന രീതി ഉപയോഗിക്കുന്നുണ്ടെന്നു കണക്കുകള്‍ പറയുന്നു. ഇതിന്റെ ഫലമായി നാല് കോടി അപ്രതീക്ഷിത ഗര്‍ഭധാരണം, 80 ലക്ഷം ജനനം, 13 ലക്ഷം സുരക്ഷിതമല്ലാത്ത ഗര്‍ഭം അലസിപ്പിക്കല്‍, 21,600 മാതൃമരണങ്ങള്‍ ഒഴിവാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷത്തെ തീം ‘കുടുംബാസൂത്രണം മനുഷ്യാവകാശം’

കുടുംബാസൂത്രണം ആദ്യമായി, ഒരു ആഗോള അവകാശമാണെന്ന് പ്രാമാണീകരിക്കപ്പെട്ടത് 1968-ല്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഹ്യൂമണ്‍ റൈറ്റ്‌സില്‍ വച്ചായിരുന്നു. ഈ സമ്മേളനത്തിന്റെ 50-ാം വാര്‍ഷികമാണ് 2018. ഈ പശ്ചാത്തലത്തിലാണ് ‘Family Planning is a Human Right’ എന്നത് ഈ വര്‍ഷം ലോക ജനസംഖ്യാ ദിനത്തിന്റെ തീം ആക്കി മാറ്റിയത്.

ഈയടുത്ത കാലത്ത് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 2024-ാടെ ചൈനയെ മറികടക്കുമെന്നാണ്. പ്രതിവര്‍ഷം 2.6 കോടി നവജാത ശിശുക്കള്‍, ഇന്ത്യയുടെ 121 കോടി വരുന്ന ജനസംഖ്യയിലേക്ക് (2011 കണക്ക്പ്രകാരമുള്ളത്) കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. ഇപ്പോള്‍ ഇന്ത്യയിലെ കണക്കാക്കപ്പെടുന്ന ജനസംഖ്യം 125 കോടിയാണ്.

ലോക ജനസംഖ്യ 700 കോടി

2018-ല്‍ ലോക ജനസംഖ്യ 700 കോടിയിലെത്തി നില്‍ക്കുകയാണ്. ഇത് ഈ നൂറ്റാണ്ടിന്റെ അവസാനമെത്തുമ്പോള്‍ 1200 കോടിയായി ഉയരുമെന്നു ചിലര്‍ പ്രവചിക്കുന്നു. മറ്റു ചിലര്‍ പറയുന്നത് ജനസംഖ്യ ചുരുങ്ങുമെന്നുമാണ്. ഇന്ന് ലോക ജനസംഖ്യയിലെ 55 ശതമാനം പേരും താമസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. ഇത് 2050 ആകുമ്പോഴേക്കും 68 ശതമാനമായി വര്‍ധിക്കുമെന്നും പറയപ്പെടുന്നു. ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതിനു വേണ്ടിയാണ് എല്ലാ വര്‍ഷവും യുഎന്നിന്റെ നേതൃത്വത്തില്‍ ജുലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. പരിസ്ഥിതി, വികസനം, ദാരിദ്ര്യം, ലിംഗ സമത്വം, മനുഷ്യാവകാശം തുടങ്ങിയവയെ ജനസംഖ്യ വര്‍ധന എപ്രകാരം ബാധിക്കുമെന്നതാണു ദിനാചരണത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യുന്നത്.

Comments

comments

Categories: FK Special, Slider