എഐയ്ക്ക് വേണ്ടി കഴിവുകളില്‍ വീണ്ടും വൈദഗ്ധ്യം നേടണം: ക്രിസ് ഗോപാലകൃഷ്ണന്‍

എഐയ്ക്ക് വേണ്ടി കഴിവുകളില്‍ വീണ്ടും വൈദഗ്ധ്യം നേടണം:  ക്രിസ് ഗോപാലകൃഷ്ണന്‍

ബെംഗലൂരു: നൂതനസാങ്കേതികവിദ്യയുടെ വരവോടെ ബിസിനസ് മേഖല വളര്‍ച്ചയുടെ പാതയിലാണെങ്കിലും ഒരുപാട് തടസ്സങ്ങള്‍ അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന അതിനൂതന സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഇന്ത്യയുടെ സാങ്കേതിക മേഖല അടിമുടി മാറുകയാണ്. തൊഴില്‍മേഖലയില്‍ വന്‍ അഴിച്ചുപണി തന്നെ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പറയുന്നു.

സാങ്കേതികവിദ്യ തൊഴില്‍മേഖലകളില്‍ സാമ്പത്തികമായും ഔദ്യോഗികമായും പുരോഗതികള്‍ ഉണ്ടാക്കുന്നുവെങ്കിലും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പഴയ കഴിവുകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടും. എന്നാല്‍ പഴയ തൊഴില്‍മേഖല ശക്തിപ്പെടുത്തുന്നതിന് കഴിവുകളില്‍ വീണ്ടും വൈഗദ്ധ്യം നേടിയെടുക്കുകയും പുതിയ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് ഗോപാലകൃഷ്്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ഷികം, വ്യവസായം, സേവനം എന്നീ യുഗങ്ങള്‍ക്ക് ശേഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തോടെ നാലാം വ്യാവസായിക വിപ്ലവത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. യുവതലമുറയിലുള്ളവര്‍ ഉള്‍പ്പെട്ട തൊഴില്‍മേഖല എഐയിലേക്ക് അഥവാ നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് മാറ്റപ്പെടുന്നത് കഠിനമായ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത തൊഴിലുകളില്‍ മനുഷ്യരുടെ വൈദഗ്ധ്യത്തിന് പകരം എഐ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. മനുഷ്യന്റെ കഴിവുകളെ പൂര്‍ണമായും ഒഴിവാക്കുമെന്നല്ല, കൃഷി, ഉല്‍പ്പന്ന നിര്‍മാണം, സര്‍വീസ് സെക്ടര്‍ തുടങ്ങിയ മേഖലകളിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളെല്ലാം യന്ത്രം ഏറ്റെടുത്ത് ചെയ്യുമെന്നതാണ് പ്രത്യേകത. അതിനാല്‍ ഇത്തരം ജോലികള്‍ നിലനിര്‍ത്താന്‍ മനുഷ്യന്‍ വീണ്ടും തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

 

 

Comments

comments

Tags: AI, workforce