വോഡഫോണ്‍-ഐഡിയ ലയനത്തിന് അനുമതി ലഭിച്ചു

വോഡഫോണ്‍-ഐഡിയ ലയനത്തിന് അനുമതി ലഭിച്ചു

ന്യൂഡല്‍ഹി: വോഡഫോണ്‍-ഐഡിയ ലയനത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. വോഡഫോണ്‍ സ്‌പെക്ട്രത്തിനായി 3,926 കോടി രൂപ നല്‍കാന്‍ ഐഡിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 3342 കോടി രൂപ ബാങ്ക് ഗാരന്റിയും നല്‍കണം. ഇരു കമ്പനികളും ലയിക്കുന്നതോടെ 1.5 ലക്ഷം കോടി രൂപയുടെ സംരംഭമായി ഇത് മാറും. ലയനത്തിന് ശേഷം പുതിയ കമ്പനിക്ക് വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് എന്ന് പേര് നല്‍കുമെന്നാണ് സൂചന.  വോഡഫോണ്‍ സിഇഒ ബലേഷ് ശര്‍മ്മയായിരിക്കും പുതിയ കമ്പനിയുടെയും സിഇഒ എന്ന് നേരത്തെ അറിയിച്ചിരുന്നു.

വരിക്കാര്‍ 43 കോടിയിലെത്തുമെന്നാണ് കണക്ക്. വിപണിയുടെ 35% പങ്കാളിത്തവും നേടാനാവും. വോഡഫോണിന് 45.1 ശതമാനം ഓഹരികളും ഐഡിയക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്. റിലയന്‍സ് ജിയോയുടെ വരവ് രാജ്യത്ത് വന്‍ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ നിലവില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള വോഡഫോണും ഐഡിയയും ഒന്നാകുന്നതിലൂടെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി ഇത് മാറാമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Business & Economy