തവ്‌സീലിന്റെ 50 ശതമാനം ഓഹരികള്‍ ഫെയേഴ്‌സ് ഫൗണ്ടേഷന്‍ ഏറ്റെടുത്തു

തവ്‌സീലിന്റെ 50 ശതമാനം ഓഹരികള്‍ ഫെയേഴ്‌സ് ഫൗണ്ടേഷന്‍ ഏറ്റെടുത്തു

ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ തവ്‌സീല്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കൈവരിക്കുന്നത്

ഷാര്‍ജ: ലോജിസ്റ്റിക്‌സ് സംരംഭമായ ഫെയേഴ്‌സ് ഫൗണ്ടേഷന്‍ ഷാര്‍ജയിലെ പ്രമുഖ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ തവ്‌സീല്‍ ഡെലിവറി സര്‍വീസസിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നു. ഇരു കമ്പനികള്‍ക്കും യുഎഇയിലുടനീളം വികസനത്തിന് സാധ്യമാക്കുന്നതാണ് ഇടപാട്.

ഏറ്റെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമതയില്‍ തവ്‌സീല്‍ കൂടുതല്‍ ശ്രദ്ധ വെക്കും, ഫെയേഴ്‌സ് ഫഔണ്ടേഷനാകാട്ടെ ഡെലിവറി വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതുള്‍പ്പടെയുള്ള ലോജിസ്റ്റിക്‌സ് കാര്യങ്ങളിലായിരിക്കും ശ്രദ്ധ വെക്കുക.

യുഎഇയിലുടനീളവും സൗദി അറേബ്യയിലേക്കും തവ്‌സീല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. അടുത്ത ഘട്ട വികസനത്തിന്റെ ഭാഗമായി ജിസിസിയിലെ മുഴുവന്‍ രാജ്യങ്ങളിലേക്കും വിതരണ ശൃംഖല എത്തിക്കാനും പദ്ധതിയുണ്ട്.

ഷാര്‍ജ എന്‍ട്രപ്രണര്‍ഷിപ്പ് സെന്ററിന്റെ പിന്തുണയോടെ 2017ലാണ് തവ്‌സീല്‍ എന്ന സംരംഭത്തിന് മുഷ്‌റഖ തുടക്കമിട്ടത്. റെസ്റ്ററന്റുകളുടെ ഡെലിവറി ചെലവ് 60 ശതമാനത്തോളം കുറയ്ക്കാന്‍ തങ്ങളുടെ സേവനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് തവ്‌സീല്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടത്

ബിസിനസ് വികസനം ശക്തിപ്പെടുത്തുന്ന പ്രധാന പ്രക്രിയകളിലൊന്നാണ് ഏറ്റെടുക്കലുകള്‍. ഉന്നത ഗുണനിലവാരത്തിലുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ ലയിക്കുന്ന കമ്പനികളുടെ വൈദഗ്ധ്യം സംയോജിപ്പിക്കുന്നതിലൂടെ സാധിക്കും. കമ്പനികളുടെ മത്സരക്ഷമത കൂട്ടാനും സുസ്ഥിരത ഉറപ്പ് വരുത്താനും ഏറ്റെടുക്കലുകളിലൂടെ കഴിയും-തവ്‌സീല്‍ സ്ഥാപകനായ മുഹമ്മദ് അല്‍ മുഷ്‌റഖ പറഞ്ഞു.

യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും ഞങ്ങളുടെ വിപണി വിഹിതം കൂട്ടുന്നതില്‍ പുതിയ ഏറ്റെടുക്കല്‍ സഹായകമാകും. ഗുണനിലവാരത്തിലധിഷ്ഠിതമായ നീക്കമാണിത്. ആഗോള വിപണിയിലേക്കുള്ള പ്രവേശനത്തിനും ഇത് സഹായകമായും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ എന്‍ട്രപ്രണര്‍ഷിപ്പ് സെന്ററിന്റെ പിന്തുണയോടെ 2017ലാണ് തവ്‌സീല്‍ എന്ന സംരംഭത്തിന് മുഷ്‌റഖ തുടക്കമിട്ടത്. റെസ്റ്ററന്റുകളുടെ ഡെലിവറി ചെലവ് 60 ശതമാനത്തോളം കുറയ്ക്കാന്‍ തങ്ങളുടെ സേവനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് തവ്‌സീല്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടത്.

ബി2ബി, ബ2സി മേഖലകളിലെ ഞങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം മികച്ച രീതിയില്‍ ശക്തിപ്പെടുത്താന്‍ തവ്‌സീലിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത് സഹായിക്കും-ഫെയേഴ്‌സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അഹമ്മദ് സയിഫ് ബിന്‍ സയിദ് അള്‍ സുവയ്ദി പറഞ്ഞു.

Comments

comments

Categories: Arabia