ദുബായ്-ഹീത്രോ റൂട്ടില്‍ പണം വാരി എമിറേറ്റ്‌സ്

ദുബായ്-ഹീത്രോ റൂട്ടില്‍ പണം വാരി എമിറേറ്റ്‌സ്

ആഗോളതലത്തില്‍ ഏറ്റവും മികച്ച വരുമാനമുണ്ടാക്കുന്ന റൂട്ടുകളിലൊന്നായി ഇത് മാറി

ദുബായ്: ലണ്ടന്‍ ഹീത്രോയിലേക്ക് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് സേവനം മികച്ച ലാഭം കൊയ്യുന്നതായി റിപ്പോര്‍ട്ട്. വരുമാനമുണ്ടാക്കുന്നതില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ റൂട്ടാണിതെന്ന് ഒഎജി ഏവിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഒഎജി ഏവിയേഷന്‍.

2017 ഏപ്രില്‍ മാസത്തിനും 2018 മാര്‍ച്ച് മാസത്തിനും ഇടയില്‍ ഈ റൂട്ടില്‍ നിന്ന് ലഭിച്ചത് 819 മില്ല്യണ്‍ ഡോളറിന്റെ നേട്ടമാണ്. മണിക്കൂറില്‍ 25,000 ഡോളറിലധികമാണ് എമിറേറ്റ്‌സിന്റെ ഈ റൂട്ട് കൊയ്യുന്ന വരുമാനം. ബ്രിട്ടീഷ് എയര്‍വേസിന്റെ ന്യൂയോര്‍ക്ക് ജെഎഫ്‌കെ-ലണ്ടന്‍ ഹീത്രോയാണ് ഏവിയേഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന വ്യോമപാത. മുകളില്‍ പറഞ്ഞ കാലയളവില്‍ ഒരു ബില്ല്യണ്‍ ഡോളറിലധികം വരുമാനമാണ് ഈ റൂട്ടില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസിന് ലഭിച്ചത്.

2017 ഏപ്രില്‍ മാസത്തിനും 2018 മാര്‍ച്ച് മാസത്തിനും ഇടയില്‍ ഈ റൂട്ടില്‍ നിന്ന് ലഭിച്ചത് 819 മില്ല്യണ്‍ ഡോളറിന്റെ നേട്ടമാണ്. മണിക്കൂറില്‍ 25,000 ഡോളറിലധികമാണ് എമിറേറ്റ്‌സിന്റെ ഈ റൂട്ട് കൊയ്യുന്ന വരുമാനം

രണ്ടാം സ്ഥാനത്തുള്ളത് ഖന്താസിന്റെ മെല്‍ബണ്‍-സിഡ്‌നി റൂട്ടാണ്. 2017 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഈ റൂട്ടിലെ വരുമാനം 854 മില്ല്യണ്‍ ഡോളറാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച അഞ്ച് റൂട്ടുകളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന മറ്റ് റൂട്ടുകള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഹീത്രോ-സിംഗപ്പൂര്‍ റൂട്ടും അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ലോസ് ഏഞ്ചല്‍സ്-ജെഎഫ്‌കെ റൂട്ടുമാണ്. ഹീത്രോ-സിംഗപ്പൂര്‍ റൂട്ടില്‍ നിന്ന് രേഖപ്പെടുത്തിയ വരുമാനം 709 മില്ല്യണ്‍ ഡോളറാണ്. ലോസ് ഏഞ്ചല്‍സ്-ജെഎഫ്‌കെ റൂട്ടിലൂടെ ലഭിച്ചത് 698 മില്ല്യണ്‍ ഡോളറും.

ലണ്ടന്‍ ഹീത്രോയുമായി ബന്ധപ്പെട്ട റൂട്ടുകളിലെ സര്‍വീസ് ഉയര്‍ന്ന ചെലവ് വരുന്നതാണെങ്കിലും ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എമിറേറ്റ്‌സിന്റെ തീരുമാനം. അതേസമയം ഈ റൂട്ടിലുള്ള ഫ്‌ളൈറ്റുകള്‍ മാര്‍ച്ച് 31 മുതല്‍ പിന്‍വലിക്കുകയാണെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് പ്രഖ്യാപിച്ചിരുന്നു. ദുബായില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്ര എയര്‍ലൈനുകളെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയതാണെന്നാണ് പല കമ്പനികളും വിലയിരുത്തുന്നത്.

Comments

comments

Categories: Arabia