തായ്‌ലാന്‍ഡിലെ ഗുഹയില്‍നിന്നും കുട്ടികളെ രക്ഷിക്കാന്‍ നിര്‍ദേശവുമായി എലോണ്‍ മസ്‌ക്

തായ്‌ലാന്‍ഡിലെ ഗുഹയില്‍നിന്നും കുട്ടികളെ രക്ഷിക്കാന്‍ നിര്‍ദേശവുമായി എലോണ്‍ മസ്‌ക്

കാലിഫോര്‍ണിയ: തായ്‌ലാന്‍ഡിലെ ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ നിര്‍ദേശവുമായി സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക് രംഗത്ത്. ഞായറാഴ്ചയാണു മസ്‌ക് തന്റെ ഐഡിയ ട്വിറ്ററിലൂടെ പങ്കുവച്ചത്. മസ്‌ക്കിന് 22 ദശലക്ഷം ഫോളോവേഴ്‌സുണ്ട് ട്വിറ്ററില്‍. ബഹിരാകാശ പര്യവേഷണം നടത്തുന്ന കമ്പനിയാണു സ്‌പേസ് എക്‌സ്. ജൂണ്‍ 23 മുതല്‍ ഗുഹയില്‍ കഴിയുന്ന 12 കുട്ടികളെയും അവരുടെ പരിശീലകനെയും പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഈ മാസം എട്ടാം തീയതി ഞായറാഴ്ച ഗുഹയിലകപ്പെട്ട നാല് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇനി അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താന്‍ മിനി സബ്മറൈന്‍ (മുങ്ങിക്കപ്പല്‍) നിര്‍മിക്കുകയാണെന്നു മസ്‌ക് പറഞ്ഞു. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണു നിര്‍മാണം.

എന്നാല്‍ മസ്‌ക്കിന്റെ സബ്മറൈന്‍ ദൗത്യത്തിന് ഉപയോഗിക്കേണ്ടി വരില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കാരണം തിങ്കളാഴ്ച രാവിലെ തന്നെ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമിട്ടു കഴിഞ്ഞു. 10 മുതല്‍ 20 മണിക്കൂറിനുള്ളില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുമെന്നു കരുതുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഗുഹയിലേക്കു പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചു തുരങ്കം നിര്‍മിക്കുന്നതടക്കമുള്ള സാധ്യതകളെ കുറിച്ചു മസ്‌ക് കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ ആഴ്ച മിനി സബ്മറൈന്‍ എന്ന പുതിയ ആശയം അവതരിപ്പിച്ചിരിക്കുകയാണു മസ്‌ക്. മാത്രമല്ല, ലോസ് ഏഞ്ചല്‍സിലെ സ്വിമ്മിംഗ് പൂളില്‍ സബ്മറൈന്‍ പരീക്ഷിക്കുന്നൊരു വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് ആദ്യ പത്ത് മണിക്കൂറിനുള്ളില്‍ 3.1 ദശലക്ഷം ആളുകള്‍ വീക്ഷിക്കുകയും ചെയ്തു.

Comments

comments

Categories: FK Special, Slider