ഇ- മാലിന്യ ഖനനം പരിസ്ഥിതി സൗഹൃദ സംരംഭമാകുമ്പോള്‍

ഇ- മാലിന്യ ഖനനം പരിസ്ഥിതി സൗഹൃദ സംരംഭമാകുമ്പോള്‍

ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ടെലിവിഷനുകളും കംപ്യൂട്ടറുകളും മൊബീല്‍ ഫോണുകളുമാണ് ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്നത്. ഒപ്പം, ഇവയെല്ലാം ലോഹങ്ങള്‍ കൊണ്ട് നിര്‍മിതമാണെന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. ഇ- മാലിന്യ ശേഖരണം വലിയ സംരംഭ സാധ്യതയാകുന്നു

മണ്‍വെട്ടിയും കോടാലിയും മണ്‍കോരിയും ഉപയോഗിക്കാതെ ലോഹങ്ങള്‍ ശേഖരിക്കുന്ന വ്യക്തിയാണ് പ്രൊഫസര്‍ വീണ സഹജ്‌വാല. സ്വര്‍ണവും വെള്ളിയും ചെമ്പും പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങള്‍ ഖനിച്ചെടുക്കുന്ന അര്‍ബന്‍ മൈന്‍ എന്ന സ്ഥാപനത്തിന്റെ മേധാവിയാണവര്‍. ഓസ്‌ട്രേലിയയിലെ
ന്യൂ സൗത്ത് വെയ്ല്‍സ് യൂണിവേഴ്‌സിറ്റിയിലാണ് അര്‍ബന്‍ മൈന്‍ പ്രവര്‍ത്തിക്കുന്നത്. ലോഹങ്ങള്‍ കുഴിച്ചെടുക്കുന്നത് മണ്ണിനടിയില്‍ നിന്നല്ല, മറിച്ച് ഇലക്ട്രോണിക് ഗാഡ്ജറ്റുകളില്‍ നിന്നാണ്. മെറ്റീരിയല്‍ സയന്‍സ് വിദഗ്ധയായ വീണ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതിയിലൂടെ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു.

അഞ്ചുലക്ഷം ഡോളര്‍ (280,000 പൗണ്ട്) ചെലവില്‍ സ്ഥാപിക്കുന്ന ഒരു മൈക്രോഫാക്റ്ററിക്ക് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിക്കാനാകും. ഇതിനു പുറമെ വരുമാനം ഉണ്ടാക്കാനും ജോലി സൃഷ്ടിക്കാനും കഴിയുമെന്ന് വീണ പറയുന്നു. പരിസ്ഥിതി, സാമൂഹ്യ, സാമ്പത്തിക നേട്ടങ്ങള്‍ ഇതു കൊണ്ട് ഉണ്ടാകുമെന്നര്‍ത്ഥം. വാസ്തവത്തില്‍, ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരം സൗകര്യങ്ങള്‍ പരമ്പരാഗത ഖനനത്തേക്കാള്‍ വളരെ ലാഭകരമാകുന്നുവെന്നാണ്.

എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു സാധാരണ കാഥോഡ് റേ ടെലിവിഷന്‍ ട്യൂബില്‍ 50 ഗ്രാം ചെമ്പ്, 227 ഗ്രാം അലുമിനിയം, 5.6 ഗ്രാം സ്വര്‍ണം എന്നിവയുണ്ടാകുമെന്നാണ്. അതായത്, ഒരു ടണ്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നത് 350 ഗ്രാം സ്വര്‍ണമാണ്. ഒരു ഖനിയില്‍ നിന്ന് ലഭിക്കുന്ന അയിരുകളില്‍ നിന്നുണ്ടാക്കാന്‍ പറ്റുന്ന സ്വര്‍ണത്തിന്റെ അളവ് ടണ്ണിന് അഞ്ചോ ആറോ ഗ്രാം എന്ന നിരക്കിലാണെന്നത് പരിഗണിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വ്യത്യാസം മനസിലാകുക.

ചൈനയിലെ എട്ടു റീസൈക്ലിംഗ് കമ്പനികളില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതു സംബന്ധിച്ച പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ബീജിംഗിലെ സിംഘുവ സര്‍വ്വകലാശാലയും സിഡനിയിലെ മാക്വറി യൂണിവേഴ്‌സിറ്റിയിമാണ് സംയുക്തമായ ഗവേഷണം സംഘടിപ്പിച്ചത്.

മാലിന്യ ശേഖരണം, തൊഴിലാളിനിയമനം, വൈദ്യുതി, ഉപകരണ, ഗതാഗത ചെലവുകള്‍ക്കു പുറമെ, പുനഃചംക്രമണ ഉപകരണങ്ങളുടെയും കെട്ടിടങ്ങളുടെയും മൂലധന ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു. പുനരുല്‍പ്പാദിപ്പിക്കുന്നതിനുള്ള ചൈനീസ് സര്‍ക്കാര്‍ സബ്‌സിഡികള്‍ ഉള്‍പ്പെടെ ഈ ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍, ഇ- വേസ്റ്റ് ഖനനത്തേക്കാള്‍ 13% ചെലവേറിതാണ് ഖനികളില്‍ നിന്നുള്ള അയിരുകള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയെന്നു തെളിയുന്നു.

ഒരു സാധാരണ കാഥോഡ് റേ ടെലിവിഷന്‍ ട്യൂബില്‍ 50 ഗ്രാം ചെമ്പ്, 227 ഗ്രാം അലുമിനിയം, 5.6 ഗ്രാം സ്വര്‍ണം എന്നിവയുണ്ടാകും. അതായത്, ഒരു ടണ്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നത് 350 ഗ്രാം സ്വര്‍ണമാണ്. ഒരു ഖനിയില്‍ നിന്ന് ലഭിക്കുന്ന അയിരുകളില്‍ നിന്നുണ്ടാക്കാന്‍ പറ്റുന്ന സ്വര്‍ണത്തിന്റെ അളവ് ടണ്ണിന് അഞ്ചോ ആറോ ഗ്രാം എന്ന നിരക്കിലാണെന്നത് പരിഗണിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വ്യത്യാസം മനസിലാകുക

‘ഇ- മാലിന്യ ഖനനത്തിലൂടെ സ്വര്‍ണ്ണക്കട്ടികള്‍ സൃഷ്ടിക്കുന്ന സംരംഭം വന്‍ ലാഭം നേടിത്തരുന്ന ബിസിനസാകാന്‍ പോകുകയാണെന്ന് മാക്വറിയിലെ പ്രൊഫസര്‍ ജോണ്‍ മാത്യൂസ് പറഞ്ഞു. ഇ- മാലിന്യ പ്രശ്‌നത്തെ ഗൗരവമായെടുക്കുന്ന ലോഹ മേഖലയിലെ പ്രൊഫഷണലുകളാണ് ഈ സംരംഭകത്വത്തിലെ ആദ്യപഥികരാകാന്‍ പോകുന്നത്. ഇവര്‍ മിക്കവാറും ചെറിയ സംരംഭകത്വ സ്ഥാപനങ്ങളായിരിക്കും.

ഇ- മാലിന്യ ഉല്‍പാദനത്തിന്റെ ഇപ്പോഴത്തെ അളവ് തീര്‍ച്ചയായും പുനരുല്‍പ്പാദന ബിസിനസ് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് കരുതുന്നത്. 2016- ല്‍ 45 ദശലക്ഷം ടണ്‍ ഇ- മാലിന്യം ഉല്‍പാദിപ്പിക്കപ്പെട്ടെന്നും 2021-ഓടെ ഇത് 50 ദശലക്ഷം ടണ്ണിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും യുഎന്‍ സംഘടനയായ ഇന്‍രര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. 2016-ല്‍ മാത്രം 4,35,000 ടണ്‍ ഫോണുകള്‍ ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ടു. ഇവയിലെ അസംസ്‌കൃത വസ്തുക്കളുടെ മൂല്യം 9.4 ബില്യണ്‍ യൂറോ ആയിരുന്നു.

പുനരുല്‍പ്പാദനത്തിനായുള്ള ഇ- മാലിന്യം ഇറക്കുമതി ചൈന ഇപ്പോള്‍ കുറച്ചിരിക്കുന്നതിനാല്‍, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ സ്വന്തം നിലയ്ക്ക് മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ സമ്മര്‍ദം ഉണ്ടായിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രോസം പദ്ധതി (പ്രോസ്‌പെക്ടിങ് സെക്കന്‍ഡറി റോ മെറ്റീരിയല്‍സ് ഇന്‍ അര്‍ബന്‍ മൈന്‍ ആന്‍ഡ് മൈനിംഗ് വേസ്റ്റ്‌സ്) ഇക്കാര്യത്തില്‍ ക്രിയാത്മകമായ ചുവടുവെപ്പാണ്. കണ്ടം ചെയ്ത വാഹനങ്ങള്‍, ഉപയോഗശൂന്യമായ ബാറ്ററികള്‍, ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് ഖനനം ചെയ്യുന്ന വസ്തുക്കള്‍ ട്രാക്ക് ചെയ്യാന്‍ വാണിജ്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുന്ന പദ്ധതിയാണിത്.

അര്‍ബന്‍ മൈനിംഗ് രംഗത്ത് യൂറോപ്പ് പരീക്ഷണ ഘട്ടത്തിലാണെന്ന് യുഎന്‍ സര്‍വകലാശാലയിലെ ഡോ. കീസ് ബാല്‍ഡേ പറഞ്ഞു. ‘ഇതിനെ അടിസ്ഥാനമാക്കി നവ നഗര വ്യവസായ സംരംഭങ്ങള്‍ക്കു വലിയ സാധ്യതയൊരുങ്ങുന്നു. ഇത്തരം സംരംഭമാതൃകകളില്‍ തല്‍പ്പരരായ അനേകം സംരംഭകരുണ്ട്. ഉദാഹരണത്തിന്, പുനരുല്‍പ്പാദന വസ്തുക്കളുടെ അവശ്യകതയും പരസ്പരം അടുപ്പിക്കാന്‍ നവീകരണ സാങ്കേതികവിദ്യകളും വിര്‍ച്വല്‍ വിപണികളും ഉപയോഗിക്കാനാകും. മിക്കവാറും ആസൂത്രണ ആവശ്യങ്ങള്‍ക്കായാണ് ഇത് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് നിലവില്‍ പുനരുല്‍പ്പാദന പ്ലാന്റുകളില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍പ്പോലും ബിസിനസ്സിന്റെ ദീര്‍ഘകാല തന്ത്രത്തിനായി ഇവ സംഭരിച്ചു വെക്കുന്നു.

ഇപ്പോള്‍ വലിയ തോതില്‍ ശ്രദ്ധയൂന്നുന്നത് ടെലിവിഷനുകളിലെ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിലാണ്. ഇവയുടെ കരുതല്‍ശേഖരം തീരുന്ന മുറയ്ക്ക്, സെല്‍ഫോണുകളിലേക്ക് ശ്രദ്ധതിരിക്കേണ്ടതുണ്ട്. ഭാവിയില്‍ ഇ- മാലിന്യങ്ങളിലെ ഏറ്റവും സാധാരണമായ ഉല്‍പ്പന്നമാണിത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ നിന്നുള്ള ഇവേസ്റ്റ്‌സ് 2014- ല്‍ 3.3 ദശലക്ഷം ടണ്‍ എത്തിയെന്ന് സന്നദ്ധസംഘടനയായ ഗ്രീന്‍പീസ് കണക്കുകൂട്ടുന്നു.

പരമ്പരാഗത ഖനനം തൊഴിലാളികേന്ദ്രീകൃതമാകുമ്പോള്‍ ഇ-മാലിന്യഖനനം അത്യാധുനികസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണന്നതും ശ്രദ്ധേയം. ഉദാഹരണത്തിന് വീണയുടെ മൈക്രോ ഫാക്ടറിയില്‍, ഉപയോഗപ്രദമായ ഭാഗങ്ങള്‍ തിരിച്ചറിയാനും അവയെ വേര്‍പെടുത്താനും റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. ഇവിടെ ഇ-മാലിന്യം ഒരു പ്രത്യേകതരത്തിലുള്ള ഉല്‍പാദന പാതയിലൂടെ കടന്നുപോകുന്നുവെന്നാണ് അവര്‍ പറയുന്നത്.

മാലിന്യങ്ങളെ ആദ്യം വിഘടിപ്പിക്കുന്നതിന് ഒരു മൊഡ്യൂളാക്കി മാറ്റിയിരിക്കുന്നു, അടുത്ത ഘട്ടത്തില്‍ ഉപയോഗപ്രദമായ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഒരു പ്രത്യേക റോബോട്ടിനെ നിയോഗിക്കുന്നു.ലോഹ ഭാഗങ്ങളെ ഉരുക്കി വിലയേറിയ വസ്തുക്കളായി വിഭജിക്കുന്നതിനുള്ള ചെറിയ ചൂളയെ മറ്റൊരു ഘടകത്തില്‍ സജ്ജമാക്കിയിരിക്കുന്നു, മറ്റൊന്ന് പ്ലാസ്റ്റിക് പരിഷ്‌ക്കരിച്ച് ത്രീഡി പ്രിന്റിന് അനുയോജ്യമായ ഉയര്‍ന്ന ഗ്രേഡ് ഫിലമെന്റായി മാറ്റുന്നു.

ഐ ഫോണ്‍ ഉല്‍പ്പാദകരായ ആപ്പിള്‍ ഫോണുകള്‍ പുനഃചംക്രമണവിധേയമാക്കാന്‍ കഴിയില്ലെന്ന വിമര്‍ശനത്തെ ചെറുക്കാന്‍ ഡെയ്‌സി റോബോട്ടിന്റൈ സേവനം ഉപയോഗിച്ചതും ഇതിനോടു ചേര്‍ത്തു വായിക്കാം. ഡെയിസിക്ക് ഒരു മണിക്കൂറിനുള്ളില്‍ 200 ഐഫോണുകള്‍ അഴിച്ചുവെക്കാന്‍ കഴിയും. ഡെയ്‌സിക്ക് ഫോണിന്റെ ഒമ്പത് വ്യത്യസ്ത മോഡലുകള്‍ കൈകാര്യം ചെയ്യാനും ഭാഗങ്ങള്‍ വേര്‍തിരിച്ച് ഉപയോഗപ്രദമായ ഘടകങ്ങള്‍ നീക്കം ചെയ്യാനും കഴിയും.

കാലാവധി കഴിയുന്ന കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇതു പോലെ വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് പ്രൊഫ. മാത്യൂസ് പറയുന്നു. ഇ-മാലിന്യ പുനരുല്‍പ്പാദനം സംബന്ധിച്ച മികച്ച നയങ്ങളാവിഷ്‌കരിക്കുക. ഉദാഹരണത്തിന് സെല്‍ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഇ- മാലിന്യ കേന്ദ്രീകൃതസമാഹരണ ഇടങ്ങളിലേക്ക് നല്‍കുന്ന ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രതിഫലം നല്‍കുക. ഉത്പന്നങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ വേര്‍പെടുത്താന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാക്കാന്‍ പ്രചോദിപ്പിക്കുന്ന ഇന്‍സന്റീവുകള്‍ ഉല്‍പ്പാദകര്‍ക്കും നല്‍കുക.

ടച്ച് സ്‌ക്രീന്‍ ടെക്‌നോളജി ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഇറിഡിയം പോലുള്ള അമൂല്യ ലോഹങ്ങളുള്‍പ്പെടെ 60 ഘടകവസ്തുക്കള്‍ അര്‍ബന്‍ മൈനിംഗിനു വലിയ സാധ്യത നല്‍കുന്നു. അത്യപൂര്‍വമായ ഇറിഡിയം മിശ്രിതം പ്രധാനമായും കാണപ്പെടുന്നത് ചൈനയിലെ ഖനികളിലാണ്

ഇപ്പോള്‍ വലിയ തോതില്‍ ശ്രദ്ധയൂന്നുന്നത് ടെലിവിഷനുകളിലെ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിലാണ്. ഇവയുടെ കരുതല്‍ശേഖരം തീരുന്ന മുറയ്ക്ക്, സെല്‍ഫോണുകളിലേക്ക് ശ്രദ്ധതിരിക്കേണ്ടതുണ്ട്. ഭാവിയില്‍ ഇ- മാലിന്യങ്ങളിലെ ഏറ്റവും സാധാരണമായ ഉല്‍പ്പന്നമാണിതെന്ന് പ്രൊഫ. മാത്യൂസ് പറയുന്നു. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ഒരു പഠനത്തില്‍, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ നിന്നുള്ള ഇവേസ്റ്റ്‌സ് 2014- ല്‍ 3.3 ദശലക്ഷം ടണ്‍ എത്തിയെന്ന് സന്നദ്ധസംഘടനയായ ഗ്രീന്‍പീസ് കണക്കുകൂട്ടുന്നു.

ടച്ച് സ്‌ക്രീന്‍ ടെക്‌നോളജി ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഇറിഡിയം പോലുള്ള അമൂല്യ ലോഹങ്ങളുള്‍പ്പെടെ 60 ഘടകവസ്തുക്കള്‍ അര്‍ബന്‍ മൈനിംഗിനു വലിയ സാധ്യത നല്‍കുന്നു. അത്യപൂര്‍വമായ ഇറിഡിയം മിശ്രിതം പ്രധാനമായും കാണപ്പെടുന്നത് ചൈനയിലെ ഖനികളിലാണ്. എന്നിരുന്നാലും അയര്‍ലന്റില്‍ അടുത്തിടെ പ്രഖ്യാപിച്ച റെക്ഇഒഎല്‍ പോലുള്ള ചില ഇ-മാലിന്യ ഖനന പദ്ധതികള്‍ പാഴ്‌വസ്തുക്കളില്‍ നിന്ന് ഇറിഡിയവും ടാന്റ്‌റലവും പോലുള്ള അപൂര്‍വ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ പര്യാപ്തമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഈ അവസരങ്ങളൊക്കെ ഇ- മാലിന്യ ഖനനം ഭാവിയില്‍ കൂടുതല്‍ പ്രയോജനപ്രദമാക്കും.

എന്നാല്‍ ഇതിലേക്കുള്ള സംരംഭകരുടെ പ്രവാഹം പരിമിതമായിരിക്കും. ബിട്ടനിലെ ഏറ്റവും വലിയ പാഴ്‌വസ്തു- പുനരുല്‍പ്പാദന കമ്പനി സൂയസ് യുകെയുടെ മേധാവി ആദം റീഡ് പറയുന്നത് ഇലക്ട്രോണിക് കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് ഏറ്റവും വിലകുറഞ്ഞ വസ്തുക്കള്‍ ആണെന്നാണ്.
ഇ- ഖനനത്തിനു യഥാര്‍ഥ മൂല്യം ലഭിക്കുക പഴയ ഉല്‍പ്പന്നങ്ങളില്‍ നിന്നാണ്. അതിനാല്‍ ‘അടുത്ത തലമുറയിലെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കൂടുതല്‍ ചെലവേറിയതാകാം, കാരണം അവ വേര്‍തിരിച്ചെടുക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കള്‍ക്ക് മൂല്യം വളെരെ കുറവായിരിക്കുമെന്ന് റീഡ് പറയുന്നു.

Comments

comments

Categories: FK Special, Slider