സ്‌പെഷ്യല്‍ ഓഫറുമായി ആമസോണ്‍; പ്രൈം ഡെയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡെലിവറി

സ്‌പെഷ്യല്‍ ഓഫറുമായി ആമസോണ്‍; പ്രൈം ഡെയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡെലിവറി

ന്യൂഡെല്‍ഹി: ജൂലൈ 16, 17 തീയതികളില്‍ നടക്കാനിരിക്കുന്ന ആമസോണ്‍ പ്രൈം ഡെയില്‍ സ്‌പെഷ്യല്‍ ഓഫറുകളാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രൈം ഡെയില്‍ വില്‍പ്പനയ്ക്കായി വയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് ആമസോണ്‍ ഉറപ്പ് നല്‍കുന്നത്.

ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലുസീവ് സ്മാര്‍ട്ട്‌ഫോണുകളായ വണ്‍പ്ലസ് 6, മോട്ടോ ജി, റിയല്‍മീ എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് പ്രൈം നൗവിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ആമസോണ്‍ പ്രൈം ഡെയില്‍ മാത്രമേ ഈ ഓഫര്‍ ബാധകമാവുകയുള്ളൂ.

പ്രൈം നൗ സെലക്ഷനില്‍ 10,000 ത്തോളം ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിഭാഗം ആമസോണില്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ മികച്ച വളര്‍ച്ചയാണുണ്ടായതെന്ന് പ്രൈം നൗ ഇന്ത്യ ഹെഡ് സിദ്ധാര്‍ത്ഥ് നമ്പ്യാര്‍ പറയുന്നു.

അതിവേഗ ഡെലിവറിക്ക് പുറമെ വന്‍ വിലക്കിഴിവാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍ നല്‍കുന്നത്. ആമസോണ്‍ ഫയര്‍ സ്റ്റിക്, എക്കോ സ്പീക്കേഴ്‌സ്, തുടങ്ങി ഇലക്ട്രോണിക്‌സ്, വീട്ടുപകരങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഡിസ്‌കൗണ്ടിലാണ് ആമസോണില്‍ പ്രൈം ഡെയില്‍ വില്‍ക്കുന്നത്.

 

Comments

comments