2018 ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ് പുറത്തിറക്കി

2018 ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 48,272 രൂപ : നാല് നിറങ്ങളില്‍ ലഭിക്കും

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ് പുറത്തിറക്കി. 48,272 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 110 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് പുതിയ ഗോള്‍ഡന്‍ ഗ്രാഫിക്‌സ്, ക്രോം മഫ്‌ളര്‍ പ്രൊട്ടക്റ്റര്‍, പിന്നില്‍ ഹെവി ഡ്യൂട്ടി കാരിയര്‍ എന്നിവ ലഭിച്ചിരിക്കുന്നു. ഹോണ്ടയുടെ ആദ്യ മാസ് മാര്‍ക്കറ്റ് ബൈക്കായ ഡ്രീം ഡി യുടെ പാരമ്പര്യം പേറുന്നവനാണ് 2018 സിഡി 110 ഡ്രീം ഡിഎക്‌സ്. ജപ്പാനില്‍ 1949 ലാണ് ഡ്രീം ഡി പുറത്തിറക്കുന്നത്.

ഗ്രാമീണ വിപണികള്‍ ഉദ്ദേശിച്ചാണ് ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒറ്റ നീണ്ട സീറ്റ്, 179 മില്ലി മീറ്റര്‍ എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, കീ ലോക്ക് യൂട്ടിലിറ്റി ബോക്‌സ് എന്നിവ നല്‍കിയിരിക്കുന്നു. മണിക്കൂറില്‍ 86 കിലോമീറ്ററാണ് ടോപ് സ്പീഡ്. ട്യൂബ്‌ലെസ് ടയറുകള്‍, വിസ്‌കസ് എയര്‍ ഫില്‍റ്റര്‍, മെയിന്റനന്‍സ് ഫ്രീ ബാറ്ററി എന്നിവ സവിശേഷതകളാണ്.

പുതിയ ഗോള്‍ഡന്‍ ഗ്രാഫിക്‌സ്, ക്രോം മഫ്‌ളര്‍ പ്രൊട്ടക്റ്റര്‍, ഹെവി ഡ്യൂട്ടി കാരിയര്‍ എന്നിവ നല്‍കി

ഹോണ്ടയുടെ വിശ്വസ്തനായ 110 സിസി എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്‌നോളജി) എന്‍ജിനാണ് സിഡി 110 ഡ്രീം ഡിഎക്‌സ് ഉപയോഗിക്കുന്നത്. എന്‍ജിന്‍ 8.31 ബിഎച്ച്പി കരുത്തും 9.09 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ബ്ലാക്ക്-കാബിന്‍ ഗോള്‍ഡ്, ബ്ലാക്ക്-ഗ്രീന്‍ മെറ്റാലിക്, ബ്ലാക്ക്-ഗ്രേ സില്‍വര്‍ മെറ്റാലിക്, ബ്ലാക്ക്-റെഡ്/ബ്ലൂ മെറ്റാലിക് എന്നീ നാല് നിറങ്ങളില്‍ ബൈക്ക് ലഭിക്കും.

Comments

comments

Categories: Auto