വെള്ള കോളര്‍ ജോലി ചെയ്യാനും ഇനി യന്ത്രങ്ങള്‍

വെള്ള കോളര്‍ ജോലി ചെയ്യാനും ഇനി യന്ത്രങ്ങള്‍

റോബോട്ടിക്‌സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും കൈവരിച്ച മുന്നേറ്റങ്ങള്‍ ഇന്നു തൊഴില്‍രംഗത്തെ ഉടച്ചുവാര്‍ക്കുകയാണ്. അതോടൊപ്പം ബിസിനസ് മോഡലുകളിലും, തൊഴിലുടമയും, തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങളിലും വ്യത്യാസം വന്നിരിക്കുന്നു. ഇതെല്ലാം സമ്പദ്ഘടനയില്‍ വന്‍ മാറ്റങ്ങളാണു വരുത്തുക. ഒരു നൂറ്റാണ്ട് മുന്‍പ് കാര്‍ഷിക വ്യവസായത്തില്‍നിന്ന് വ്യാവസായിക സമ്പദ്ഘടനയിലേക്ക് മാറിയപ്പോഴുണ്ടായതിനേക്കാള്‍ വേഗത്തിലാണ് ആ മാറ്റം.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സൈറ്റായ മിന്ത്രയില്‍ ഏറ്റവുമധികം ചെലവഴിക്കപ്പെടുന്ന ടി-ഷര്‍ട്ടുകളിലൊന്നാണു നീല, മഞ്ഞ, ഒലിവ് (തവിട്ടുപച്ച) നിറങ്ങളുള്ള ടി-ഷര്‍ട്ട്. ഇതിന്റെ ഡിസൈന്‍ രൂപകല്‍പന ചെയ്തത് ഒരു മനുഷ്യനല്ല. പകരം രണ്ട് കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ്. ആദ്യ അല്‍ഗോരിതം ചെയ്യുന്നത് ഇമേജുകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി സെലക്റ്റ് ചെയ്യുന്ന പ്രക്രിയയാണ്. നിര്‍മിക്കുന്ന വസ്ത്രങ്ങളുടെ മേല്‍ ഡിസൈനായി വരുന്നതിനു വേണ്ടിയുള്ളതാണ് ഈ ഇമേജുകള്‍. രണ്ടാമത്തെ അല്‍ഗോരിതം ചെയ്യുന്നതാകട്ടെ, ഈ ഇമേജുകള്‍ മിന്ത്രയുടെ ശേഖരത്തിലുള്ള വസ്ത്രങ്ങളിലുള്ള ഇമേജുകളുമായി താരതമ്യം ചെയ്യുകയെന്നതാണ്. ഇമേജുകള്‍ ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനാണിത്. അതായത് ഒരുപോലുള്ള രണ്ട് ഉല്‍പ്പന്നങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കാന്‍. തൊഴില്‍ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയോഗം വര്‍ധിച്ചു വരുന്നതിനുള്ളൊരു ഉദാഹരണമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു ഡിസൈന്‍ ചെയ്ത ഉത്പന്നത്തിന്റെ വില്‍പന ഇപ്പോള്‍ 100 ശതമാനം വളര്‍ച്ചയാണു കൈവരിക്കുന്നതെന്നു മിന്ത്രയുടെ ചീഫ് എക്‌സിക്യൂട്ടീവ് അനന്ത് നാരായണന്‍ പറയുന്നു. ഫാഷന്‍, റീട്ടെയ്ല്‍ വ്യവസായങ്ങളെ എങ്ങനെയാണ് അല്‍ഗോരിതം പരിവര്‍ത്തനപ്പെടുത്തുന്നത് എന്നതിനുള്ള ഉദാഹരണമാണു വസ്ത്ര ഡിസൈന്‍ രംഗത്ത് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. ഏതൊക്കെ വസ്ത്രങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യാമെന്നും, ഏതൊക്കെ വസ്ത്രങ്ങള്‍ ശേഖരിക്കാമെന്നതിനെ കുറിച്ചും അറിയാന്‍ കമ്പനികള്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായമാണു തേടുന്നത്. ക്രിയേറ്റിവിറ്റി അഥവാ സൃഷ്ടിപരമായ കഴിവുകളുള്ള മനുഷ്യര്‍ മാത്രം ഏര്‍പ്പെട്ടിരുന്ന ഫാഷന്‍ ലോകത്തേയ്ക്ക് എങ്ങനെ ഒരു യന്ത്രത്തിന് പ്രവേശിക്കാനായെന്നു കൂടി ഇൗയൊരു സംഭവം നമ്മള്‍ക്കു കാണിച്ചു തരുന്നുണ്ട്.

ഫാഷന്‍, റീട്ടെയ്ല്‍ വ്യവസായങ്ങളെ എങ്ങനെയാണ് അല്‍ഗോരിതം പരിവര്‍ത്തനപ്പെടുത്തുന്നത് എന്നതിനുള്ള ഉദാഹരണമാണു വസ്ത്ര ഡിസൈന്‍ രംഗത്ത് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. ഏതൊക്കെ വസ്ത്രങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യാമെന്നും, ഏതൊക്കെ വസ്ത്രങ്ങള്‍ ശേഖരിക്കാമെന്നതിനെ കുറിച്ചും അറിയാന്‍ കമ്പനികള്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായമാണു തേടുന്നത്.

വരും കാലങ്ങളില്‍, വളരെ വിപുലമായ രീതിയില്‍ ഒരു കൂട്ടം ജോലികള്‍ യന്ത്രങ്ങള്‍ നിര്‍വഹിക്കുന്നതിനു നമ്മള്‍ സാക്ഷ്യം വഹിക്കുമെന്നാണു മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എക്കണോമിസ്റ്റ് എറിക് പറയുന്നത്. പ്രതിവര്‍ഷം കോടികളുടെ ബിസിനസ് ചെയ്യുന്ന, വനിതകള്‍ക്കുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന Le Tote എന്ന ഓണ്‍ലൈന്‍ റെന്റല്‍, റീട്ടെയ്ല്‍ സര്‍വീസ്, ബ്രാന്‍ഡഡ് വസ്ത്രങ്ങളും, ജാക്കറ്റുകളും വാങ്ങാനായി ആറ് പേരടങ്ങുന്നൊരു സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഓരോ കസ്റ്റമറും അവരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പ്രകടിപ്പിച്ച ഡിജിറ്റല്‍ ലിസ്റ്റിനെ അടിസ്ഥാനമാക്കി കമ്പനിയുടെ സ്റ്റോക്കിലേക്ക് അഥവാ വസ്ത്ര ശേഖരത്തിലേക്ക് എന്തെല്ലാം കൂട്ടിച്ചേര്‍ക്കണമെന്ന് അറിയാന്‍ കമ്പനി ആശ്രയിക്കുന്നത് അല്‍ഗോരിതത്തെയാണെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ ബ്രെറ്റ് നോര്‍ത്താര്‍ട്ട് പറയുന്നു. സമീപകാലത്തു നടത്തിയ പര്‍ച്ചേസുകളെയും, ഓണ്‍ലൈന്‍ റേറ്റിംഗുകളെയും പരിഗണിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

2017-ല്‍ ബ്രിക്‌സ് ആന്‍ഡ് മോര്‍ട്ടര്‍ ബിസിനസിന് ഏറ്റവും മോശം വര്‍ഷമായിരുന്നു. യുഎസില്‍ മാത്രമായി 2017 ഡിസംബറോടെ 6,985 സ്‌റ്റോറുകള്‍ അടയ്ക്കുകയുണ്ടായെന്നു റീട്ടെയ്ല്‍ തിങ്ക് ടാങ്ക് (think tank) ഫങ് ഗ്ലോബല്‍ റീട്ടെയ്ല്‍ & ടെക്‌നോളജി പറയുന്നു. ഒരു കെട്ടിടത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ബിസിനസ്സിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ഭൗതിക സാന്നിധ്യത്തെയാണ് (physical presence) ബ്രിക് ആന്‍ഡ് മോര്‍ട്ടര്‍ എന്നു വിശേഷിപ്പിക്കുന്നത്. ചില്ലറവ്യാപാര സ്റ്റോറുകള്‍ കൈവശമുള്ള അല്ലെങ്കില്‍ വാടകയ്ക്ക് നല്‍കുന്ന ഒരു കമ്പനിയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബ്രിക് ആന്‍ഡ് മോര്‍ട്ടര്‍ സ്റ്റോറുകള്‍ക്കു സാധിക്കുന്നില്ലെന്നതാണ് ഇവ അടച്ചുപൂട്ടാന്‍ കാരണമായി തീര്‍ന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ നിരവധി ചോയ്‌സുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന, വിപണി സാഹചര്യങ്ങള്‍ അസ്ഥിരമായിരിക്കുന്ന ഈ കാലത്ത് പുതിയ സാങ്കേതികവിദ്യയ്ക്ക് ബ്രാന്‍ഡുകളേയും റീട്ടെയ്‌ലറുകളെയും സഹായിക്കാനാകുമെന്നതു ഒരു യാഥാര്‍ഥ്യമാണ്. മിന്ത്ര എന്ന ഇ-കൊമേഴ്‌സ് സൈറ്റ് ഉദാഹരണമാണ്.

2017-ല്‍ ബ്രിക്‌സ് ആന്‍ഡ് മോര്‍ട്ടര്‍ ബിസിനസിന് ഏറ്റവും മോശം വര്‍ഷമായിരുന്നു. യുഎസില്‍ മാത്രമായി 2017 ഡിസംബറോടെ 6,985 സ്‌റ്റോറുകള്‍ അടയ്ക്കുകയുണ്ടായെന്നു റീട്ടെയ്ല്‍ തിങ്ക് ടാങ്ക് (think tank) ഫങ് ഗ്ലോബല്‍ റീട്ടെയ്ല്‍ & ടെക്‌നോളജി പറയുന്നു. കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബ്രിക് ആന്‍ഡ് മോര്‍ട്ടര്‍ സ്റ്റോറുകള്‍ക്കു സാധിക്കുന്നില്ലെന്നതാണ് ഇവ അടച്ചുപൂട്ടാന്‍ കാരണമായി തീര്‍ന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ നിരവധി ചോയ്‌സുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന, വിപണി സാഹചര്യങ്ങള്‍ അസ്ഥിരമായിരിക്കുന്ന ഈ കാലത്ത് പുതിയ സാങ്കേതികവിദ്യയ്ക്ക് ബ്രാന്‍ഡുകളേയും റീട്ടെയ്‌ലറുകളെയും സഹായിക്കാനാകുമെന്നതു ഒരു യാഥാര്‍ഥ്യമാണ്. മിന്ത്ര എന്ന ഇ-കൊമേഴ്‌സ് സൈറ്റ് ഉദാഹരണമാണ്.

ഫാഷന്‍ രംഗത്ത് ടെക്‌നോളജി കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനമെന്നു പറയുന്നത്, അവയ്ക്കു സ്ഥിരത നല്‍കാന്‍ സാധിക്കുമെന്നതും, കസ്റ്റമറിന്റെ ഷോപ്പിംഗ് പാറ്റേണ്‍ വ്യക്തിപരമാക്കാന്‍ സാധിക്കുമെന്നതുമാണ്. ഇന്ന് ടെക്‌നോളജിയെ ഫലപ്രദമായി വിന്യസിക്കുന്ന ഫാഷന്‍ രംഗത്തുള്ള കമ്പനികള്‍ക്ക് അവരുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. അതോടൊപ്പം നേട്ടങ്ങളുണ്ടാക്കാനും സാധിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ബിസിനസ് രംഗത്തെ ഏറ്റവും വലിയ സാങ്കേതികനേട്ടമെന്നു വിശേഷിപ്പിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയോഗം തന്നെയാണ്. ഫാഷന്‍ ലോകത്താകട്ടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ബ്രാന്‍ഡുകള്‍ക്കും, റീട്ടെയ്‌ലര്‍മാര്‍ക്കും മുന്‍കൂട്ടി പ്രവചനവും, ആസൂത്രണവുമൊക്കെ എളുപ്പമുള്ളതാക്കി തീര്‍ക്കുന്നു. അതിലൂടെ കൃത്യമായും വേഗത്തിലും കണ്‍സ്യൂമര്‍ക്ക് ഉത്പന്നം ലഭ്യമാവുകയും ചെയ്യുന്നു. കസ്റ്റമറുമായി ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നതും ഇതിന്റെ ഗുണങ്ങളിലൊന്നാണ്.

Comments

comments

Categories: FK Special, Slider