സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു

വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുമ്പോള്‍ പുരുഷന്മാര്‍ക്കിടയില്‍ കൂടുന്നു

റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഫലങ്ങള്‍ ഇതുവരെയും സൗദിയില്‍ ദൃശ്യമായി തുടങ്ങിയില്ലേ എന്ന ചോദ്യം ഉയരുന്നു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം തീരുമാനിച്ചിട്ടും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ 2.3 ശതമാനം ഇടിവാണ് 2018ലെ ആദ്യ മൂന്ന് മാസങ്ങളിലുണ്ടായത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളാണ് ഇത് പറയുന്നത്.

അതേസമയം സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. 2017ലെ നാലാം പാദത്തില്‍ 12.8 ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 12.9 ശതമാനമായി കൂടി.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൗദി പൗരന്മാര്‍ക്കായി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പുരോഗമിക്കുന്നത്‌

അതേസമയം ഇതേ പദാത്തില്‍ സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നാലാം പദാത്തിലെ 31.10 ശതമാനത്തില്‍ നിന്ന് 30.9 ശതമാനമായി കുറഞ്ഞു. സൗദി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കൂടുകയും ചെയ്തു. നിരവധി മേഖലകളിലെ തൊഴിലുകള്‍ സൗദി പൗരന്മാര്‍ക്കായി നീക്കിവെക്കണമെന്ന ഉത്തരവ് ഈ വര്‍ഷം ആദ്യം വന്നിരുന്നു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൗദി പൗരന്മാര്‍ക്കായി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പുരോഗമിക്കുന്നത്.

Comments

comments

Categories: Arabia