കിയ ഓപ്റ്റിമ സെഡാന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നു

കിയ ഓപ്റ്റിമ സെഡാന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നു

കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറും

ന്യൂഡെല്‍ഹി : കിയ ഓപ്റ്റിമ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തി. ഓപ്റ്റിമ സെഡാന്‍ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കുമോയെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്ത്യയില്‍ ഫുള്‍ സൈസ് സെഡാനുകളില്‍ വര്‍ധിച്ചുവരുന്ന താല്‍പ്പര്യവും ന്യൂ-ജെന്‍ ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തുന്നതും കണക്കിലെടുക്കുമ്പോള്‍ കിയ ഓപ്റ്റിമ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്.

ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഹ്യുണ്ടായ് മോട്ടോറാണ് മാതൃ കമ്പനി. ഇന്ത്യയില്‍ ഏതെല്ലാം മോഡലുകളാണ് അവതരിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചുവരികയാണ്. സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള ഓള്‍ട്ടിസ്, ഹ്യുണ്ടായ് ഇലാന്‍ട്ര എന്നിവയാണ് കിയ ഓപ്റ്റിമയുടെ എതിരാളികള്‍.

ടൈഗര്‍ നോസ് ഗ്രില്ലാണ് കിയ ഓപ്റ്റിമയുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നത്. ഇരട്ട എല്‍ഇഡി പ്രൊജക്റ്റര്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. സ്മാര്‍ട്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, 10 സ്പീക്കറുകള്‍ സഹിതം ഹാര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം എന്നിവ സവിശേഷതകളാണ്. റിയര്‍ കാമറ സഹിതം പാര്‍ക്ക് അസിസ്റ്റ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ് എന്നിവയും ഫീച്ചറുകളാണ്.

ഇന്ത്യയില്‍ ഏതെല്ലാം മോഡലുകളാണ് അവതരിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചുവരികയാണ്

2.4 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറുകള്‍ എന്നിവയാണ് പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍. ആഗോളതലത്തില്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ ചിലപ്പോള്‍ ഇലാന്‍ട്ര ഉപയോഗിക്കുന്ന 1.6 ലിറ്റര്‍ മോട്ടോര്‍ നല്‍കിയേക്കും.

Comments

comments

Categories: Auto