ഹോണ്ട റൈഡര്‍മാര്‍ റെക്കോഡുകളോടെ മുന്നേറ്റം തുടരുന്നു

ഹോണ്ട റൈഡര്‍മാര്‍ റെക്കോഡുകളോടെ മുന്നേറ്റം തുടരുന്നു

സൂപ്പര്‍സ്‌പോര്‍ട്ട് 165 വിഭാഗത്തില്‍ രാജീവ് സേഥു വിജയിച്ചു

ചെന്നൈ: ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഹോണ്ട റൈഡര്‍മാര്‍ വ്യക്തമായ ലീഡ് നേടി. സൂപ്പര്‍സ്‌പോര്‍ട്ട് 165 വിഭാഗത്തില്‍ രാജീവ് സേഥു വിജയിച്ചു. പ്രോ സ്റ്റോക്ക് 165 വിഭാഗത്തില്‍ അനിഷ് ഷെട്ടി രണ്ടാം സ്ഥാനത്തും പൂര്‍ത്തിയാക്കി.

എട്ടു ലാപ്പുള്ള സൂപ്പര്‍ സ്‌പോര്‍ട്ട് 165 വിഭാഗത്തില്‍ ഐഡിമിത്‌സു ഹോണ്ട ടെന്‍ റേസിംഗിന്റെ രാജീവ് സേഥു പൂര്‍ണമായ ആധിപത്യം പുലര്‍ത്തി. രാജീവ് 15:37.026 മിനിറ്റിലാണ് റേസ് പൂര്‍ത്തിയാക്കിയത്. പുതിയ സ്ലിക് ടയറുകള്‍ ഉപയോഗിച്ച രാജീവ് രണ്ടാമത്തെ ഏറ്റവും വേഗമേറിയ ലാപ്പ് ടൈം (1:55.392 മിനിറ്റ്) കുറിച്ചു. 15:57.911 മിനിറ്റില്‍ പൂര്‍ത്തിയാക്കിയ ശരത് കുമാറും പോഡിയത്തിലെത്തി.

പ്രോ സ്റ്റോക്ക് 165 വിഭാഗത്തിലും ഹോണ്ട റൈഡര്‍മാര്‍ മുന്നിട്ടു നിന്നു. 17:03.115 മിനിറ്റില്‍ പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തെത്തിയ അനിഷ് ഷെട്ടിയാണ് നയിച്ചത്. സെന്തില്‍ കുമാര്‍ 17:07.286 മിനിറ്റില്‍ പൂര്‍ത്തിയാക്കി മൂന്നാം സ്ഥനത്തും പൂര്‍ത്തിയാക്കി.

ഓഗസ്റ്റ് 10മുതല്‍ 12വരെ ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട്

ജൈത്രയാത്ര തുടരുന്ന അനിഷ് ഷെട്ടി ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ സിബിആര്‍ 250ആര്‍ വിഭാഗത്തില്‍ 16:48.671 മിനിറ്റില്‍ വിജയിച്ചു. രണ്ടാം സ്ഥാനത്ത് പൂര്‍ത്തിയാക്കിയ വി. അഭിഷേകിന് അമിത് ടോപ്‌നോ മികച്ച വെല്ലുവിളിയായിരുന്നു. 16:49.460 മിനിറ്റില്‍ അഭിഷേക് മൂന്നാമതായപ്പോള്‍ 16:49.692 മിനിറ്റില്‍ അമിത് ഈ ആഴ്ചയില്‍ രണ്ടാം തവണയും പോഡിയത്തിലെത്തി.

ഹോണ്ട ഇന്ത്യ ടാലന്റ് ഹണ്ടില്‍ തെളിഞ്ഞ മൊഹമ്മദ് മുകെയില്‍ മികച്ച പ്രകടനം തുടര്‍ന്നുകൊണ്ട് രണ്ടാമത്തെ വിജയം കുറിച്ചു. 13:23.224 മിനിറ്റില്‍ മുകെയില്‍ പോഡിയത്തില്‍ ഒന്നാം സ്ഥാനത്തെത്തി. വേഗമേറിയ ലാപ്പിലെ സ്വന്തം റെക്കോഡ് തന്നെ 2:11.557 മിനിറ്റാക്കി പുതുക്കി കൊണ്ടാണ് മുകെയില്‍ വിജയിച്ചത്. കാര്‍ത്തിക് വാസന്‍ ഹബീബ് (13:34.011 മിനിറ്റ്), അക്ഷയ് വി മുരളി (13:47.298 മിനിറ്റ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി.

ഹോണ്ട റൈഡര്‍മാര്‍ക്ക് വിജയകരമായ ഒരു വാരമായിരുന്നു കടന്നുപോയതെന്നും രാജീവിന്റെയും അനിഷിന്റെയും മികവ് അടുത്ത മാസത്തെ ഏഷ്യാ റൗണ്ട് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ പ്രതീക്ഷകള്‍ നല്‍കുന്നുവെന്നും കൂടുതല്‍ കരുത്താര്‍ജിക്കാനായി മുകെയില്‍ അക്കാദമിയിലേക്ക് മടങ്ങുമെന്നും പുതിയ റൈഡര്‍മാര്‍ക്കായി നഗരങ്ങളിലെ തെരച്ചില്‍ ഹോണ്ട തുടരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌ക്കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. ഓഗസ്റ്റ് 10മുതല്‍ 12വരെ ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട്.

Comments

comments

Categories: More