ഗാസയിലെ കുട്ടികളുടെ ഹൈടെക്ക് മാതൃക

ഗാസയിലെ കുട്ടികളുടെ ഹൈടെക്ക് മാതൃക

ഗാസ സിറ്റി അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ വയര്‍ലെസ് സംവിധാനം വ്യാപാരരംഗത്തെ ആശയവിനിമയത്തിനുള്ള തടസം നീക്കുന്നു

ഗാസ എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. തകര്‍ന്ന തെരുവുകള്‍, തീവ്രവാദികള്‍ കൈകാര്യം ചെയ്യുന്ന ചെക്ക്‌പോയിന്റുകള്‍, യുദ്ധം കനപ്പിച്ച പുകപടലം നിറഞ്ഞ അന്തരീക്ഷം, തോക്കുകളുടെയും ബോംബുകളുടെയും ഇടയില്‍ വിഹ്വലരായ കുട്ടികള്‍, അഭയാര്‍ത്ഥിക്യാംപുകള്‍ അങ്ങനെയങ്ങനെ… സംഘര്‍ഷം ചൂഴ്ന്നു നില്‍ക്കുന്ന ഈ മുനമ്പിനെ ചുറ്റി ഇസ്രായേലും ഈജിപ്റ്റും ആണ്, വര്‍ഷങ്ങളായി പലസ്തീന്‍ എന്ന ചെറിയ രാജ്യത്തെ കോട്ടകെട്ടി തടഞ്ഞുനിര്‍ത്തിയ രാജ്യങ്ങള്‍.

അഭയാര്‍ത്ഥിക്യാംപുകളിലും ഏതു നിമിഷവും മിസൈല്‍ പതിച്ചേക്കാവുന്ന വീടുകളിലും കഴിയുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിനും പ്രാഥമികവിദ്യാഭ്യാസം പോലും ശരിയാംവണ്ണം കിട്ടുന്നില്ല. മൊബീലും കംപ്യൂട്ടറും പോലുള്ള ആധുനിക ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം സിദ്ധിച്ചവര്‍ ഇവിടെയുണ്ടാകുമോ എന്നു നാം അല്‍ഭുതപ്പെടും. എന്നാല്‍ തീയില്‍ കുരുത്തത് വെയിലത്തു വാടില്ലെന്നു പറയും പോലെ ഭീതിദമായ യുദ്ധത്തിന്റെയും പലായനത്തിന്റെയും അന്തരീക്ഷത്തെ അതിജീവിച്ച ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പുത്തന്‍ കണ്ടുപിടിത്തങ്ങളിലൂടെ നമ്മെ അമ്പരിപ്പിക്കുകയാണ്.

ഗാസ സിറ്റി അക്കാഡമിയിലേക്കു കയറിച്ചെല്ലുന്ന ഒരാളെ മേല്‍പ്പറഞ്ഞ യുദ്ധാന്തരീക്ഷമല്ല വരവേല്‍ക്കുക, മറിച്ച് കംപ്യൂട്ടര്‍ വ്യവസായങ്ങളുടെ ഈറ്റില്ലമായ സിലിക്കണ്‍ വാലിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പിലെത്തിയതിന് സമാനമായ അനുഭവമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പലവിധ പരീക്ഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഗവേഷണകേന്ദ്രത്തിന്റെ ചുവരുകള്‍ പ്രചോദന മുദ്രാവാക്യങ്ങളാലും അടയാളചിത്രങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. പുസ്തകഅലമാരകളില്‍ ടെക് ക്ലാസിക് പുസ്തകങ്ങളായ ഫേസ്ബുക്ക് എഫക്ട്, ഫൌണ്ടേഴ്‌സ് ഡയലമസ് തുടങ്ങിയവ അടുക്കിവെച്ചിരിക്കുന്നു.

തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന വൈഫൈ റൂട്ടുകള്‍, മുറികളില്‍ ചൊരിയുന്ന കൂടുതല്‍ പ്രകാശത്തില്‍ ഹോട്ട് ഡെസ്‌കുകളില്‍ പ്രവര്‍ത്തനനിരതരായിരിക്കുന്ന ചെറുപ്പക്കാരുടെ മുഖം തെളിയുന്നു. അവരുടെ മടിയിലിരിക്കുന്ന ലാപ്‌ടോപ്പുകളില്‍ പൊതിഞ്ഞിരിക്കുന്ന സ്റ്റിക്കറുകളില്‍ കംപ്യൂട്ടര്‍ ഗെയിം ക്യാരക്റ്ററുകളുടെ ചിത്രങ്ങള്‍ കാണാം. എന്നാല്‍ അവര്‍ ചെയ്യുന്നതു വെറും കുട്ടിക്കളിയല്ല. ഗാസയുടെ ആദ്യത്തെ കോഡിംഗ് അക്കാദമി അതിന്റെ ഹൈടെക് ബിസിനസ് മോഡല്‍ തയാറാക്കുന്നതിന്റെ പണിപ്പുരയിലാണ്.

സാസ്‌കാരികവും പ്രാദേശികവുമായ തകര്‍ച്ചകള്‍ക്ക് മാനവചരിത്രം നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നതിന് ചരിത്രാതീതകാലം തൊട്ടു തന്നെ ഉദാഹരണങ്ങളുണ്ട്. എത്ര മഹത്തരമായ സംസ്‌കാരമാണെങ്കിലും സമൂഹത്തിന്റെ നാശത്തിലേക്കു നയിക്കാവുന്ന ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ നിന്നു തീര്‍ത്തും സുരക്ഷിതമായിരിക്കണമെന്നില്ല. വര്‍ത്തമാനകാലം എത്ര ക്ഷേമകരമായാലും സാഹചര്യം എപ്പോള്‍ വേണമെങ്കിലും മാറിമറിയാം.

യുദ്ധവും വംശീയാക്രമണങ്ങളും സംബന്ധിച്ച വസ്തുതകളറിയാനും അത് മനുഷ്യവംശം അസ്ഥിരവും അനിശ്ചിതവുമായ പാതയിലാണ് ചരിക്കുന്നതെന്നുമുള്ളത് മനസിലാക്കാനും വിലയ ബുദ്ധിവ്യയത്തിന്റെ ആവശ്യമില്ല. പക്ഷേ, ഇനിയൊരു തിരിച്ചുപോക്കില്ലാത്ത ബിന്ദുവിലേക്ക് നാം എത്രമാത്രം അടുത്തെത്തി എന്ന കാര്യമാണ് ചിന്തിക്കേണ്ടത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെ വളര്‍ച്ച മാനവകുലത്തിന് ഗുണപരമായ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലേക്ക് ഗാസയുടെ പാഠ്യരംഗത്തെ ഇത്തരം നേട്ടങ്ങള്‍ വെളിച്ചം വീശുന്നു.

ഗാസ സിറ്റി അക്കാഡമിയിലേക്കു കയറിച്ചെല്ലുന്ന ഒരാളെ യുദ്ധാന്തരീക്ഷമല്ല വരവേല്‍ക്കുക, വിദ്യാര്‍ത്ഥികള്‍ പലവിധ പരീക്ഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഗവേഷണകേന്ദ്രത്തിന്റെ ചുവരുകള്‍ പ്രചോദന മുദ്രാവാക്യങ്ങളാലും അടയാളചിത്രങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. പുസ്തകഅലമാരകളില്‍ ടെക് ക്ലാസിക് പുസ്തകങ്ങളായ ഫേസ്ബുക്ക് എഫക്ട്, ഫൌണ്ടേഴ്‌സ് ഡയലമസ് തുടങ്ങിയവ അടുക്കിവെച്ചിരിക്കുന്നു

യുദ്ധം മനുഷ്യജീവിതത്തിനു നല്‍കുന്ന കെടുതി പോലെ ചരക്കുനീക്കത്തിലെ നിയന്ത്രണങ്ങള്‍ വ്യാപാരത്തിനു വിധിക്കുന്നതു മരണമാണ്. ഗാസ അനേകവര്‍ഷങ്ങളായി വാണിജ്യത്തിന്റെ ശവപ്പറമ്പാണ്. സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുമ്പോള്‍ അന്താരാഷ്ട്ര സഹായം വഴി ലഭിക്കുന്ന ഭക്ഷണവിതരണവും മറ്റുമാണ് ഇവിടേക്കുണ്ടാകാറുള്ള പ്രധാന ചരക്കുനീക്കം. അല്ലാതെയുള്ള ചരക്കു നീക്കത്തിന് വളരെയധികം പരിമിതികളുണ്ട്.

ഭക്ഷണത്തിന്റെയും ചികില്‍സയുടെയും സ്ഥിതിയാണു കഷ്ടം. ഏറ്റവുമടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോലും വാഹനയാത്ര ഭീകരമാണ്. സംഘര്‍ഷ സമയങ്ങളില്‍ അവിടത്തെ വീടുകളിലും പൊതുഇടങ്ങളിലും വരെ രോഗികള്‍ കിടക്കുന്ന സ്ഥിതിവിശേഷമുണ്ട്, ശരിക്കും യുദ്ധരംഗം പോലെ. സംഘര്‍ഷം ആളുകളെ ദരിദ്രരാക്കി. സമ്പദ് രംഗം അടിമുടി തകര്‍ന്നുകഴിഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ ലോകത്തിലെ മാനവികത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഗാസയെ തള്ളിയിട്ടത്.

കൂനിന്മേല്‍ കുരുപോലെ ഇതിനു പുറമേയാണ് പലപ്പോഴായി ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന്റെ കാര്യം. ഭക്ഷ്യധാന്യങ്ങള്‍, എണ്ണ, സാമ്പത്തികം എന്നിവയ്ക്കാണ് ഉപരോധമേര്‍പ്പെടുത്താറുള്ളത്. പലപ്പോഴും ഇസ്രായേലിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് മുനമ്പില്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കാനാകാതെ സന്നദ്ധസംഘടനകളുടെ കപ്പലുകള്‍ പുറംകടലില്‍ കാത്തുകെട്ടി കിടക്കേണ്ട സ്ഥിതി പോലുമുണ്ട്. ഉപരോധം മൂലം ഭക്ഷ്യവില കുതിച്ചുകയറി. ഇത് ഭരിപക്ഷം ജനങ്ങളെ പട്ടിണിയേക്കു തള്ളിവിട്ടു. ഗതാഗതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സന്നദ്ധ സംഘടനകള്‍ പോലും സാധനസാമഗ്രികള്‍ വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടി.

യഥാര്‍ത്ഥ ലോകത്തേക്കാള്‍ പ്രതീതിയാഥാര്‍ത്ഥ്യ സംവിധാനങ്ങളുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചരക്കു നീക്കം കൂടുതല്‍ സുഗമമായിരിക്കും. വ്യാപാരത്തിലെ ഭൗതിക തടസ്സം ഒരു പരിധിവരെ കുറയ്ക്കാനാകുന്നതിനാലാണിത് സാധ്യമാകുന്നത്. ഈ മേഖയിലാണ് ഗാസ സിറ്റി അക്കാഡമി പ്രവര്‍ത്തനം വ്യാപരിപ്പിച്ചിരിക്കുന്നത്. ഇത് അതിരുകളെ പരിഗണിക്കുന്നില്ലെന്ന് 31- കാരനായ ഗദ്ദാ ഇബ്രാഹിം പറയുന്നു. തങ്ങള്‍ ഇതിനു തുടക്കമിടാനുള്ള കാരണമിതാണ്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച കോഡര്‍ മാര്‍ക്കുള്ള പ്രഥമ ക്ലാസിലെ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. ഉപരോധം മൂലമുണ്ടാകുന്ന മാര്‍ഗതടസങ്ങള്‍ ഒരു വലിയ ഘടകമാണെന്ന് അവര്ഡ പറയുന്നു.

മേഴ്‌സി കോര്‍പറേറ്റ്‌സിനെ പോലുള്ള അന്താരാഷ്ട്ര സന്നദ്ധസംഘടനകളും ഗൂഗിള്‍ അടക്കമുള്ള ആഗോള ടേക് ഭീമന്മാരും നല്‍കുന്ന ധനസഹായം ഉപയോഗിച്ചാണ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്. വെബ്‌സൈറ്റ് വികസനവും മൊബീല്‍ ആപ്ലിക്കേഷന്‍ നിര്‍മാണവുമടക്കമുള്ള സ്വതന്ത്ര സ്വഭാവമുള്ള തൊഴില്‍ വളര്‍ച്ചയ്ക്ക് ഉപയുക്തമാകുന്ന ഇന്റര്‍നെറ്റും വൈദ്യുതിയും ഏര്‍പ്പെടുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.

രാജ്യാന്തരതലത്തിലുള്ള ആവശ്യക്കാരെ എങ്ങനെ കണ്ടെത്താമെന്ന് സിറ്റി അക്കാഡമിയിലെ ഓരോ വിദ്യാര്‍ത്ഥിക്കും പരിശീലനം ലഭിക്കുന്നു. തൊഴിലന്വേഷികള്‍ക്കായുള്ള അപ്‌വര്‍ക്ക് വെബ്‌സൈറ്റ് പോലുള്ള ആഗോള ഫ്രീലാന്‍സിംഗ് വേദികള്‍ ഉപയോഗിക്കാനും അവര്‍ക്കു പരിശീലനം നല്‍കുന്നു. ഇതിനുപുറമെ പ്രാദേശിക ബിസിനസ്സുകള്‍ക്കും ചാരിറ്റികള്‍ക്കുമായി സൗജന്യ വെബ് വികസന പ്രവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്

ഗാസയില്‍ ഒരു ദിവസം 10 മണിക്കൂര്‍ ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യണമെങ്കില്‍ ജനറേറ്റര്‍ ഉപയോഗത്തിന് പണം ചെലവാക്കണം. ഇസ്രായേല്‍ ആണ് ഗാസയ്ക്ക് ഇന്റര്‍നെറ്റ് നല്‍കുന്നത്. ഒരു വിധത്തിലും ഇന്റര്‍നെറ്റ് വിച്ഛേദമുണ്ടാകാത്ത സംവിധാനമാണ് ഒരുക്കുന്നതെന്ന് ഗദ്ദ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എങ്കിലും അവര്‍ക്കതിനു സാധ്യമാണെന്ന ആശങ്കയും അവര്‍ പ്രകടിപ്പിക്കുന്നു.

സൗജന്യ കോഡിംഗ് പഠിപ്പിക്കുന്ന ബ്രിട്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഴ്‌സ് ആന്‍ഡ് കോഡേഴ്‌സ് എന്ന സന്നദ്ധസംഘടനയുടെ പിന്തുണയോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. ആദ്യ ക്ലാസില്‍ ചേര്‍ന്നത് 16 പേരാണ്. ഒമ്പതു പേര്‍ മാത്രമാണ് ബിരുദധാരികള്‍. പകുതി പേര്‍ പെണ്‍കുട്ടികളായിരിക്കണമെന്ന സ്ഥാപനത്തിന്റെ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ട്. സാധാരണ ക്ലാസ്മുറികളുടേതു പോലെ ചിട്ടയായ പ്രവര്‍ത്തനമല്ല ഇവിടെ നടക്കുന്നത്. എട്ട് മണിക്കൂര്‍ പഠന സമയത്ത് വിദ്യാര്‍ത്ഥികള്‍ കോഡിംഗ് സ്വയം പഠിക്കുകയും ആഴ്ചയില്‍ ഒരു പ്രോജക്റ്റ് അവതരിപ്പിക്കുകയും വേണം.

തുടക്കത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നുവെന്ന് ഗദ്ദ പറയുന്നു. അതു കൊണ്ട് ഒരു മാസത്തിനുള്ളില്‍ തീര്‍ക്കേണ്ടിയിരുന്ന കോഴ്‌സ് ആറ് മാസത്തോളം നീണ്ടു പോയി. വിവരസാങ്കേതികവിദ്യയില്‍ ബിരുദധാരികളായ വിദ്യാര്‍ത്ഥികളില്‍ പലരും മനഃപാഠം പഠിപ്പിക്കുന്ന പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകളായിരുന്നതിനാല്‍ സ്വയം പഠിക്കേണ്ടി വന്നപ്പോള്‍ ബുദ്ധിമുട്ടിയിരുന്നു. തടസം നേരിടുമ്പോള്‍ അവര്‍ അധ്യാപകരെ ഉറ്റുനോക്കുമായിരുന്നു.

നാമെല്ലാം മറ്റുള്ളവരുടെ ശിക്ഷണത്തില്‍ പഠിച്ചു വളര്‍ന്നവരാണെന്ന് ഗദ്ദ ഓര്‍മിപ്പിക്കുന്നു. അത് ഒരിക്കലും സ്വയം പഠനമല്ല. ഇതിനെ നേരിടാനായി ഇബ്രാഹിം 20/20/20 എന്ന പാഠ്യപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് ഇങ്ങെ സംഗ്രഹിക്കാം ഗണിതപ്രശ്‌നം പരിഹരിക്കുന്ന വേളയില്‍, വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ അത് തിട്ടപ്പെടുത്താന്‍ 20 മിനിറ്റ് ചെലവഴിക്കുന്നു, പിന്നീട് 20 മിനിറ്റ് മറ്റൊരു സഹപാഠിയുടെ സഹായത്തോടെ അതു പരിഹരിക്കുന്നു. അവസാന 20 മിനിട്ട് ഒരു ഉപദേഷ്ടാവിന്റെ സഹായം തേടുന്നു. ഏറ്റവും പ്രായോഗികമായ ആശയമാണിത്.

അമേരിക്ക വിദേശ തീവ്രവാദ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രദേശമായതിനാല്‍ പല ധനകാര്യ സ്ഥാപനങ്ങളും കള്ളപ്പണത്തെക്കുറിച്ചുള്ള ഭയം മൂലം ഗാസയെ ഒഴിവാക്കാറുണ്ട്. എന്നാല്‍, ഗാസ സ്‌കൈ ഗീക്‌സ് സ്വന്തം പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കു വരുമാനം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കാറുണ്ട്. ഇതിനായി വിശ്വസനീയത ഉറപ്പുവരുത്തിയ ബാങ്കുകളും ഓണ്‍ലൈന്‍ പെയ്‌മെന്റ് സിസ്റ്റങ്ങളുമായുള്ള പങ്കാളിത്തത്തില്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു

ഗദ്ദയ്ക്കു ശേഷം തുടങ്ങിയ ബാച്ചില്‍ പന്ത്രണ്ടും അതിനു പിന്നത്തേതില്‍ പതിനാലും ബിരുദധാരികളുമുണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്ന നാലാം ബാച്ചിന്റെ മൂന്നാം ആഴ്ചയാണിത്. ആദ്യ ക്ലാസുകള്‍ മാത്രമാണ് ഫൗണ്ടേഴ്‌സ് ആന്‍ഡ് കോഡേഴ്‌സ് നേരിട്ടു നടത്തിയത്. ഇപ്പോള്‍ മുന്‍ വിദ്യാര്‍ത്ഥികളാണ് ഉപദേഷ്ടാക്കളായി വര്‍ത്തിക്കുന്നത്. പരിപാടി സ്വയംപര്യാപ്തത നേടിയിരിക്കുന്നുവെന്നര്‍ത്ഥം. ഇവിടത്തെ ഉപദേഷ്ടാവും ഗാസ സ് സ്‌കീ ഗീക്ക് എന്ന കോഡിംഗ് അക്കാഡമി സ്ഥാപകനുമായ മോമിന്‍ സലാമ അബു ഇവൈദയുടെ അഭിപ്രായത്തില്‍ ഫ്രീലാന്‍സ് ബിസിനസ്സ് നൈപുണ്യ കോഴ്‌സുകള്‍ കൂടി ഇവിടെ പഠിപ്പിക്കേണ്ടതുണ്ട്.

രാജ്യാന്തരതലത്തിലുള്ള ആവശ്യക്കാരെ എങ്ങനെ കണ്ടെത്താമെന്ന് ഓരോ വിദ്യാര്‍ത്ഥിക്കും പരിശീലനം ലഭിക്കുന്നു. തൊഴിലന്വേഷികള്‍ക്കായുള്ള അപ്‌വര്‍ക്ക് വെബ്‌സൈറ്റ് പോലുള്ള ആഗോള ഫ്രീലാന്‍സിംഗ് വേദികള്‍ ഉപയോഗിക്കാനും അവര്‍ക്കു പരിശീലനം നല്‍കുന്നു. ഇതിനുപുറമെ പ്രാദേശിക ബിസിനസ്സുകള്‍ക്കും ചാരിറ്റികള്‍ക്കുമായി സൗജന്യ വെബ് വികസന പ്രവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

അമേരിക്ക വിദേശ തീവ്രവാദ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രദേശമായതിനാല്‍ പല ധനകാര്യ സ്ഥാപനങ്ങളും കള്ളപ്പണത്തെക്കുറിച്ചുള്ള ഭയം മൂലം ഗാസയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍, ഗാസ സ്‌കൈ ഗീക്‌സ് സ്വന്തം പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കു വരുമാനം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കാറുണ്ട്. ഇതിനായി വിശ്വസനീയത ഉറപ്പുവരുത്തിയ ബാങ്കുകളും ഓണ്‍ലൈന്‍ പെയ്‌മെന്റ് സിസ്റ്റങ്ങളുമായുള്ള പങ്കാളിത്തത്തില്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു. യൂറോപ്പില്‍ അന്താരാഷ്ട്ര ക്ലയന്റുകള്‍ക്കായി സ്‌കൈ ഗീക്‌സ് ബിരുദധാരികള്‍ വെബ്‌സൈറ്റുകള്‍ വികസിപ്പിച്ചിട്ടുണ്ട്.

സാങ്കേതിക വിദ്യയെ പ്രവേശന കവാടമായി ഉപയോഗിക്കുക എന്നതാണ് ഞങ്ങളുടെ അന്തിമലക്ഷ്യമെന്ന് അബു ഇവാഡ പറയുന്നു. ഗാസയെ വികസിത നഗരങ്ങളായ ബെര്‍ലിനോ ഡബ്ലിനോ തുല്യമാക്കാനാണു ശ്രമം. ആ സ്വപ്‌നം സഫലമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. ഒരു വികസിത ഫ്രീലാന്‍സ് കോഡിംഗ് സമൂഹത്തിനുള്ള സാഹചര്യങ്ങള്‍ അവിടെ ഇപ്പോഴുണ്ട്. ഒപ്പം, കഴിവുള്ള വലിയൊരു യുവശക്തിയും.

മറ്റുള്ളവരേക്കാള്‍ കുറഞ്ഞ ചെലവില്‍ പ്രോജക്റ്റുകള്‍ ചെയ്യാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് ഇവാഡ അവകാശപ്പെടുന്നു. കൂടാതെ, ഇന്നു ഗാസ പഴയ മരുസ്ഥലമല്ല, അവസരങ്ങളുടെ ഒരുപാട് നീരുറവകള്‍ ഇവിടെ കാണാം. പ്രത്യാശയുടെ വലിയ ആകാശമാണ് കാത്തിരിക്കുന്നത്. ഗാസയുടെ കാര്യം വരുമ്പോള്‍ പ്രൊഫഷണലിസത്തേക്കാള്‍ ഇത് വൈകാരികമാകുന്നുവെന്നും അദ്ദേഹം പറയുന്നു.

Comments

comments

Categories: FK Special, Slider