ഓണ്‍ലൈന്‍ വിപണിയിലും തുടക്കമിടാനൊരുങ്ങി റിലയന്‍സ്

ഓണ്‍ലൈന്‍ വിപണിയിലും തുടക്കമിടാനൊരുങ്ങി റിലയന്‍സ്

മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായിക ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓണ്‍ലൈന്‍ വിപണിയിലും കൈവയ്ക്കുന്നു. ആമസോണ്‍, ഫഌപ് കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് സമാനമായാണ് വിപണി ആരംഭിക്കുന്നത്.

ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓഹരി ഉടമകളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാള്‍മാര്‍ട്ട്, ആമസോണ്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ തന്നെ വിപണി കൈയ്യടക്കിയിരിക്കുകയാണ്. ഈ രംഗത്ത് വന്‍ നിക്ഷേപമാണ് കമ്പനികള്‍ നടത്തുന്നത്. റിലയന്‍സിന്റെ കൂടെ വരവോടെ രാജ്യം ഓണ്‍ലൈന്‍ വിപണിയെ കൂടുതല്‍ ആശ്രയിക്കുമെന്ന് തന്നെ കരുതാം.

Comments

comments

Categories: Business & Economy