റിലയന്‍സിനെ നയിക്കാന്‍ മുകേഷ് അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

റിലയന്‍സിനെ നയിക്കാന്‍ മുകേഷ് അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എംഡിയും ചെയര്‍മാനുമായി മുകേഷ് അംബാനിയെ തന്നെ വീണ്ടും തിരഞ്ഞെടുത്തു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി.

1977 മുതല്‍ കമ്പനിയുടെ ബോര്‍ഡംഗമായിരുന്നു 61 വയസ്സുകാരനായ അദ്ദേഹം. പിതാവ് ധീരുഭായ് അംബാനിയുടെ മരണ ശേഷമാണ് 2022 ല്‍ മുകേഷ് അംബാനി ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ചെയര്‍മാനെ പുതുക്കി നിയമിക്കണമെന്നാണ് കമ്പനിയുടെ നിയമം. 4.17 കോടി രൂപയാണ് ഒരു വര്‍ഷത്തെ അംബാനിയുടെ പ്രതിഫലം. 59 ലക്ഷത്തിന്റെ അലവന്‍സുകള്‍ വേറേയും ലഭിക്കും. മാത്രമല്ല, യാത്രാ-താമസ ചിലവുകളെല്ലാം കമ്പനിയുടെ ചിലവിലായിരിക്കും. 2008-09 സാമ്പത്തികവര്‍ഷം മുതല്‍ ഇതേ ശമ്പളമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ബന്ധുക്കളുള്‍പ്പെടെയുള്ള കമ്പനിയിലെ മറ്റ് ജീവനക്കാര്‍ക്കെല്ലാം എല്ലാ വര്‍ഷവും ശമ്പളവര്‍ധനവ് നല്‍കാറുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ തീരുമാനം.

ശമ്പളവര്‍ധനവ് വേണ്ട എന്ന മുകേഷ് അംബാനിയുടെ തീരുമാനം ഭരണനിര്‍വ്വഹണ ചുമതലയില്‍ ഉള്ളവര്‍ക്ക് മാതൃകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് മുകേഷ് അംബാനി. ആഗോളപട്ടികയില്‍ 33ാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 2060 കോടി ഡോളറാണ്.

Comments

comments

Categories: Business & Economy