ടെക്നോളജി ഇന്‍ഡസ്ട്രി രംഗത്തു യുഎസിനു ശക്തമായൊരു വെല്ലുവിളി ഉയര്‍ത്തുകയാണ് ചൈന. 2015-ല്‍ തുടക്കമിട്ട മെയ്ഡ് ഇന്‍ ചൈന 2025 എന്ന പദ്ധതിയിലൂടെ ഓട്ടോമേഷന്‍, മൈക്രോ ചിപ്സ്, സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ തുടങ്ങിയ മേഖലകളില്‍ മത്സരിക്കാന്‍ ചൈനയുടെ വ്യവസായങ്ങളെ പത്ത് വര്‍ഷം കൊണ്ട് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന തൊഴില്‍ സ്ഥാപനങ്ങളില്‍ ഓട്ടോമേഷന്‍ നടപ്പാക്കി സ്ഥാപനങ്ങളെ ആധുനികവത്കരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഒരു കാലത്ത്, ചെലവ് ചുരുങ്ങിയ നിര്‍മാണത്തിനു (cheap manufacturing) പേരുകേട്ട നഗരമായിരുന്നു ദക്ഷിണ ചൈനയിലെ ഡോങുവാന്. ഷെല്‍ഫില്‍ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങള്‍ പോലെ അടുത്തടുത്ത് തൊഴില്‍സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്തിരുന്നു. അവിടെയുള്ള തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനെത്തുന്നവരെ ഒറ്റനോട്ടത്തില്‍ ജനസമുദ്രമായിട്ടു പോലും നമ്മള്‍ക്കും തോന്നും. അത്രയധികം തൊഴിലാളികളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തൊഴില്‍ വേതനത്തിലുണ്ടായ വര്‍ധനയും, ഫാക്ടറി ജോലികളില്‍ പുതിയ തലമുറ താത്പര്യക്കുറവും പ്രകടിപ്പിച്ചതോടെ പുതിയ രീതി പരീക്ഷിക്കാന്‍ ഫാക്ടറി ഉടമകളെ പ്രേരിപ്പിച്ചു. ഒരു കാലത്ത് ഫാക്ടറികളിലെ തൊഴിലാളികളെ ജനസമുദ്രമെന്നു വിശേഷിപ്പിച്ചെങ്കില്‍ ഇന്ന് അവിടെ സ്ഥാനം പിടിച്ചിരിക്കുന്നതു യന്ത്രങ്ങളാണ്. മനുഷ്യര്‍ ചെയ്തിരുന്ന ഭൂരിഭാഗം ജോലികളും ഇന്നു യന്ത്രങ്ങളാണു ചെയ്യുന്നത്. ഇൗ ഫാക്ടറികളില്‍ വന്ന മാറ്റം സൂചിപ്പിക്കുന്നത് ബീജിംഗിന്റെ 2025 നെക്കുറിച്ചുള്ള കാഴ്ചപ്പാട് അഥവാ വിഷന്‍ തന്നെയാണ്.
2025-ല്‍ ടെക്നോളജി വ്യവസായ രംഗത്ത് മെയ്ഡ് ഇന്‍ ചൈന ആധിപത്യം സ്ഥാപിക്കണമെന്നാണു ബീജിംഗിന്റെ ആഗ്രഹം. ഇതിനു മുന്നോടിയായി ബീജിംഗ് തയാറാക്കിയൊരു വിഷനാണ് Made in China 2025. ഓട്ടോമേഷന്‍, മൈക്രോ ചിപ്സ്, സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ തുടങ്ങിയ മേഖലകളില്‍ മത്സരിക്കാന്‍ ചൈനയുടെ വ്യവസായങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തയാറാക്കിയ പദ്ധതിയാണ് മെയ്ഡ് ഇന്‍ ചൈന 2025. യുഎസിനു വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള ശക്തമായ സാങ്കേതിക വ്യവസായം രൂപപ്പെടുത്തിയെടുക്കുക എന്നതാണു ചൈനയും ലക്ഷ്യം അതില്‍ അവര്‍ വിജയിക്കുകയും ചെയ്യുമെന്നും പറയപ്പെടുന്നു. ചൈനയുടെ മുന്നേറ്റത്തെ തടയാനാണ് ട്രംപ് ഇപ്പോള്‍ വ്യാപാര യുദ്ധത്തിനു തുടക്കമിട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനു പോലും സാധിക്കില്ല ചൈനയുടെ മുന്നേറ്റത്തെ തടയാനെന്നാണു വിദഗ്ധര്‍ പറയുന്നത്. മെയ്ഡ് ഇന്‍ ചൈന 2025 ന് സര്‍ക്കാര്‍ മാത്രമല്ല ചൈനയിലെ ബിസിനസ് സമൂഹവും വമ്പിച്ച പിന്തുണയാണു നല്കി വരുന്നത്. സ്വകാര്യ രംഗത്തുള്ള സംരംഭകര്‍, അക്കാദമീഷ്യന്മാര്, പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ തുടങ്ങിയവരും മെയ്ഡ് ഇന്‍ ചൈനയെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ്. ഡോങുവാന് എന്ന ദക്ഷിണ ചൈനീസ് നഗരത്തില്‍ മാത്രമല്ല, Suzhou, Wenzhou, Xuzhou തുടങ്ങിയ നഗരങ്ങളിലും ഷാങ്ഹായ്യുടെ സമീപപ്രദേശങ്ങളിലുള്ള വ്യവസായ മേഖലകളിലും ഓട്ടോമേഷന്‍ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ മെയ്ഡ് ഇന്‍ ചൈന 2025 പദ്ധതി പ്രഖ്യാപിച്ചത് 2015-ലായിരുന്നു. എന്നാല്‍ ഡോങുവാന് എന്ന നഗരം, 2015നു മുന്‍പു തന്നെ ഓട്ടോമേഷന്‍ നടപ്പിലാക്കിയിരുന്നു. എങ്കിലും 2015-ല്‍ സര്‍ക്കാര്‍ മെയ്ഡ് ഇന്‍ ചൈന നയം പ്രഖ്യാപിച്ചതോടെ ഏത് ദിശയില്‍ സഞ്ചരിക്കണമെന്നതിനെ കുറിച്ചു കൂടുതല്‍ വ്യക്തതയുണ്ടായി.
ചൈനീസ് സര്‍ക്കാര്‍ മെയ്ഡ് ഇന്‍ ചൈന 2025 എന്ന പദ്ധതിക്കു തുടക്കമിടുന്നതിനു മുന്‍പു തന്നെ ഡോങുവാന് നഗരത്തില്‍ തൊഴിലിടങ്ങളില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഏകദേശം 30 ദശലക്ഷം ഡോളറാണ് ഓട്ടോമേഷനായി ചെലവഴിച്ചത്. ഗുണമേന്മയുള്ള ഗവേഷണ പദ്ധതികളുണ്ടെന്നു തെളിയിക്കുന്ന കമ്പനികള്‍ക്കും, ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകളെ വിന്യസിക്കുന്നതിലോ, സോഫ്റ്റ്വെയര്, അല്ലെങ്കില്‍ അത്യാധുനിക യന്ത്രങ്ങളിലോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും വന്‍തോതില്‍ നികുതി ഇളവുകളും, സാമ്പത്തിക സഹായങ്ങളും ഡോങുവാന് നഗരത്തിലെ പ്രാദേശിക സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
മെയ്ഡ് ഇന്‍ ചൈന
2015-ല്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ് ആണ് ആദ്യമായി മെയ്ഡ് ഇന്‍ ചൈന 2025 ആശയം അവതരിപ്പിച്ചത്. ലോകത്തിന്റെ ഫാക്ടറി എന്ന നിലയില്‍നിന്നും ആഗോള ടെക്നോളജി ലീഡറാക്കി ചൈനയെ മാറ്റിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു വ്യാവസായിക വികസന മാര്‍ഗനിര്‍ദേശ എന്ന നിലയില്‍ മെയ്ഡ് ഇന്‍ ചൈന 2025 എന്ന ആശയം തന്ത്രപരമായും സാങ്കേതികപരമായും പ്രാധാന്യമുള്ള 10 മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോ ടെക്നോളജി, റോബോട്ടിക്സ്, എയ്റോ സ്പേസ്, ക്ലീന്‍ എനര്‍ജി വെഹിക്കിള്‍സ് തുടങ്ങിയ അവയില്‍ ചില മേഖലകളാണ്. ജര്‍മനിയുടെ Industry 4.0 Strategy യാണ് വാസ്തവത്തില്‍ ചൈനീസ് ഭരണകൂടത്തെ മെയ്ഡ് ഇന്‍ ചൈന 2025 എന്ന ആശയം രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. ടെക്നോളജി രംഗത്ത് ആധിപത്യം ഉറപ്പാക്കാന്‍ ചൈന ലക്ഷ്യമിടുന്നത് അമേരിക്കയെ വല്ലാതെ ചൊടിപ്പിച്ചിരിക്കുയാണ്. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം ചൈനയ്ക്കെതിരേ ഇപ്പോള്‍ വ്യാപാര യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും പറയപ്പെടുന്നു.
2008-ലെ സാമ്പത്തിക പ്രതിസന്ധി വരുത്തിയ മാറ്റം
ചൈനയിലെ പേള്‍ റിവര്‍ ഡെല്‍റ്റ എന്ന പ്രദേശത്തുള്ള വ്യവസായ നഗരമാണു ഡോങുവാന്. പേള്‍ റിവര്‍ ഡെല്‍റ്റ, എട്ട് ദശലക്ഷം പേര് വസിക്കുന്ന ഇടം കൂടിയാണ്. ഇവിടെ നിര്‍മിക്കുന്ന ഇലക്ട്രോണിക് സാമഗ്രികളും, കളിപ്പാട്ടങ്ങളും, ഷൂസുകളുമൊക്കെ നിര്‍മിക്കാനും, കയറ്റി അയയ്ക്കാനുമായി ഡോങുവാന് നഗരം ദീര്‍ഘകാലം യുഎസിനെയും, യൂറോപ്പിനെയും ആശ്രയിച്ചിരുന്നു. എന്നാല്‍ 2008-ല്‍ ആഗോള സാമ്പത്തികമാന്ദ്യം പ്രതിസന്ധി തീര്‍ത്തു. അതോടെ ഡോങുവാന്റെ ഭാവിയും ചോദ്യചിഹ്നമായി. തൊഴിലാളികള്‍ പലരും ഫാക്ടറി ജോലി ഉപേക്ഷിച്ചു. ഇ-കൊമേഴ്സ് പാക്കേജുകള്‍ ഡെലിവറി ചെയ്യുന്ന ജോലി പോലെയുള്ള സേവന മേഖലയിലെ ജോലിയിലേക്കു തിരിഞ്ഞു. അതോടെ ഫാക്ടറികള്‍ പലതും അടച്ചുപൂട്ടുകയോ, ചെലവ് കുറഞ്ഞ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുകയോ ചെയ്തു. ഈ സാഹചര്യത്തിലാണു ഡോങുവാനിലുള്ള ഫാക്ടറി ഉടമകളും സര്‍ക്കാരും ആധുനികവത്കരണത്തെ കുറിച്ചു ചിന്തിച്ചത്. വാസ്തവത്തില്‍, ചൈനീസ് സര്‍ക്കാര്‍ മെയ്ഡ് ഇന്‍ ചൈന 2025 എന്ന പദ്ധതിക്കു തുടക്കമിടുന്നതിനു മുന്‍പു തന്നെ ഡോങുവാന് നഗരത്തില്‍ തൊഴിലിടങ്ങളില്‍ മനുഷ്യര്‍ക്കു പകരം യന്ത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഏകദേശം 30 ദശലക്ഷം ഡോളറാണ് ഓട്ടോമേഷനായി ചെലവഴിച്ചത്.
മെയ്ഡ് ഇന്‍ ചൈന 2025 ന് സര്‍ക്കാര്‍ മാത്രമല്ല ചൈനയിലെ ബിസിനസ് സമൂഹവും വമ്പിച്ച പിന്തുണയാണു നല്കി വരുന്നത്. സ്വകാര്യ രംഗത്തുള്ള സംരംഭകര്‍, അക്കാദമീഷ്യന്മാര്, പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ തുടങ്ങിയവരും മെയ്ഡ് ഇന്‍ ചൈനയെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ്.
ഗുണമേന്മയുള്ള ഗവേഷണ പദ്ധതികളുണ്ടെന്നു തെളിയിക്കുന്ന കമ്പനികള്‍ക്കും, ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകളെ വിന്യസിക്കുന്നതിലോ, സോഫ്റ്റ്വെയര്, അല്ലെങ്കില്‍ അത്യാധുനിക യന്ത്രങ്ങളിലോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും വന്‍തോതില്‍ നികുതി ഇളവുകളും, സാമ്പത്തിക സഹായങ്ങളും ഡോങുവാന് നഗരത്തിലെ പ്രാദേശിക സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. സ്മാര്‍ട്ട്ഫോണ്‍, ഫര്‍ണിച്ചര്‍, മെഷിനറി തുടങ്ങിയ മേഖലകളിലുള്ള കമ്പനികള്‍ക്കും പിന്തുണ നല്കുകയുണ്ടായി. ഇത്തരത്തില്‍ ഓട്ടോമേഷനു നല്കിയ വന്‍ പിന്തുണ തൊഴിലിടങ്ങളെ ആധുനികവത്കരിച്ചു. ഒരു പതിറ്റാണ്ട് മുന്‍പ് 300 പേര് വേണ്ടി വന്നിരുന്ന തൊഴില്‍ സ്ഥാപനത്തില്‍ ഇന്നു കേവലം 100 പേര് മതി. ഇപ്പോള്‍ ഡോങുവാനിലെ പകുതിയിലധികം വരുന്ന കമ്പനികളും ഓട്ടോമേറ്റഡാണ്. ഡോങുവാന് നഗരം ഇപ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും, ഗവേഷണ കേന്ദ്രം ആരംഭിക്കുവാന്‍ ഗവേഷകര്‍ക്കും സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. മെയ്ഡ് ഇന്‍ ചൈന 2025 എന്ന ചൈനീസ് സര്‍ക്കാരിന്റെ പദ്ധതി ഡോങുവാന് നഗരത്തിനെ സംബന്ധിച്ചു വിജയകരമായിരിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. കാരണം സര്‍ക്കാര്‍ നല്‍കുന്നതിനേക്കാളധികം പിന്തുണ ഈ നഗരത്തിലെ സ്വകാര്യരംഗത്തുള്ള സംരംഭകര്‍, അക്കാദമീഷ്യന്‍സ്, രാഷ്ട്രീയ നേതൃത്വങ്ങള്‍ തുടങ്ങിയവരില്‍നിന്നും ഉണ്ടാകുന്നുണ്ട്.