ബ്രഹ്മോസ് ടിഎല്‍സിക്ക് വേണ്ടി പുതിയ ഉല്‍പ്പാദന സൗകര്യവുമായി എല്‍ & ടി

ബ്രഹ്മോസ് ടിഎല്‍സിക്ക് വേണ്ടി പുതിയ ഉല്‍പ്പാദന സൗകര്യവുമായി എല്‍ & ടി

കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ ബ്രഹ്മോസ് മിസൈല്‍ പ്രോഗ്രാം ശ്രദ്ധേയകരമായ വിജയം കൈവരിച്ചതായി പദ്ധതിയുടെ സുധിര്‍ മിശ്ര

ന്യൂഡെല്‍ഹി: വഡോദരയ്ക്ക് സമീപം റണൊലിയില്‍ ബ്രഹ്മോസ് ട്രാന്‍സ്‌പോര്‍ട്ട് ലോഞ്ച് കാനിസ്റ്ററിന് (ടിഎല്‍സി) വേണ്ടി പുതിയ ഉല്‍പ്പാദന സൗകര്യം ആരംഭിച്ചതായി എന്‍ജിനീയറിംഗ്, ടെക്‌നോളജി, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സെന്‍ ആന്‍ഡ് ട്രൗബ്രൊയുടെ പ്രതിരോധ ശാഖയായ എല്‍ ആന്‍ഡ് ടി ഡിഫന്‍സ് അറിയിച്ചു. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സിസ്റ്റത്തിന്റെ തുടര്‍ച്ചയായുള്ള ഉല്‍പ്പാദന ആവശ്യകതകള്‍ക്ക് വേണ്ടിയാണ് പുതിയ ക്രമീകരണം നടത്തിയിരിക്കുന്നത്.

ബ്രഹ്മോസ് ഏറോസ്‌പേസ് സിഇഒയും എംഡിയും ബ്രഹ്മോസ് ഡയറക്റ്റര്‍ ജനറലും ഡിഎസുമായ ഡോ. സുധിര്‍ കെ മിശ്രയാണ് ഗുജറാത്തിലെ രണ്ടാം ഉല്‍പ്പാദന സംവിധാനം ഉദ്ഘാടനം ചെയ്തത്. ബ്രഹ്മോസ് മിസൈലുകളുടെ വിക്ഷേപണം, സംഭരണം, ഗതാഗതം എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത കാനിസ്റ്ററുകളാണ് (വെടിയുണ്ട സൂക്ഷിക്കുന്ന ചെറിയ പെട്ടി) ഇവിടെ നിര്‍മിക്കുക. മിസൈലിന് വേണ്ടിയുള്ള കാനിസ്റ്റര്‍ ഇരട്ട സേവനമാണ് പ്രദാനം ചെയ്യുന്നത്. സംഭരണത്തിന് പുറമെ ഗതാഗതത്തിനും വിക്ഷേപണത്തിനുമായി ഒരു കണ്ടെയ്‌നര്‍ (വഹിക്കുന്ന പെട്ടി) കാനിസ്റ്റര്‍ നല്‍കുന്നു.

അടുത്തിടെ വിജയകരമായി പരീക്ഷണം നടത്തിയ ബ്രഹ്മോസ് മിസൈല്‍ സിസ്റ്റത്തില്‍ എല്‍ ആന്‍ഡ് ടി നിര്‍മിച്ച കോംപസിറ്റ് എയര്‍ഫ്രെയ്മുകളും ട്രാന്‍സ്‌പോര്‍ട്ട് ലോഞ്ച് കാനിസ്റ്ററിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകളുമാണ് സംയോജിപ്പിച്ചിരിക്കുന്നത്. ബ്രഹ്മോസ് മിസൈലുകള്‍ക്കായുള്ള കോംപോസിറ്റ് എയര്‍ഫ്രെയ്മുകളുടെ നിര്‍വഹണം എല്‍ ആന്‍ഡ് ടി ഡിഫന്‍സ് വിജയകരമായാണ് പൂര്‍ത്തീകരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ ബ്രഹ്മോസ് മിസൈല്‍ പ്രോഗ്രാം ശ്രദ്ധേയകരമായ വിജയം കൈവരിച്ചതായി ബ്രഹ്മോസ് ഏറോസ്‌പേസ് സിഇഒ സുധിര്‍ മിശ്ര

കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ ബ്രഹ്മോസ് മിസൈല്‍ പ്രോഗ്രാം ശ്രദ്ധേയകരമായ വിജയം കൈവരിച്ചതായി പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ സുധിര്‍ മിശ്ര പറഞ്ഞു. തദ്ദേശ പ്രതിരോധ നിര്‍മിതിയുടെയും സംയോജനത്തിന്റെയും കരുത്തുറ്റ മാതൃകയാണ് ബ്രഹ്മോസ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ നിര്‍ണായകമായ പ്രതിരോധ മേഖലയിലെ സ്വാശ്രയ സ്വപ്‌നത്തെ അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഈ പ്രതിരോധ വ്യവസായ പങ്കാളിത്തത്തില്‍ ഓരോരുത്തരും നല്‍കുന്ന ബൃഹത്തായ പങ്ക് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് ദശകങ്ങളായി ബ്രഹ്മോസ് മിസൈല്‍ വികസനവുമായി തങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എല്‍ ആന്‍ഡ് ടി ഡിഫന്‍സ് ബിസിനസ് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയന്ത് പാട്ടില്‍ പറയുന്നു. ബ്രഹ്മോസ് മിസൈലുകള്‍ക്കായുള്ള കോംപൊസിറ്റി എയര്‍ഫ്രെയ്മുകള്‍, കാനിസ്റ്ററുകള്‍, സഖ്യ അനുബന്ധ സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍വഹണത്തിനായുള്ള തദേശീയമായ വൈദഗ്ധ്യ സംവിധാനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള യാത്ര ആരംഭിച്ചത് ഡിആര്‍ഡിഒയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴിലായിരുന്നു. ബാധകമായ യോഗ്യതാ പരീക്ഷകളിലെല്ലാം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിജയിച്ചുവെന്നും ഈ ചട്ടങ്ങളെല്ലാം തന്നെ ക്രമാനുഗതമായ ഉല്‍പ്പാദന മോഡിന് കീഴില്‍ നല്‍കുന്നപ്രക്രിയ എല്‍ ആന്‍ഡ് ടി ആരംഭിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോംപൊസിറ്റ് സൗകര്യം കൂട്ടിച്ചേര്‍ത്തുകൊണ്ട് എല്‍ ആന്‍ഡ് ടി ഡിഫന്‍സ് കോയമ്പത്തൂരിലെ പ്രിസിഷന്‍ മാനുഫാക്ചറിംഗ് ആന്‍ഡ് സിസ്റ്റം കോംപ്ലക്‌സ് വികസിപ്പിക്കുകയാണ്. ഇതും ബ്രഹ്മോസ് മിസൈല്‍ പ്രോഗ്രാമിന്റെ തുടര്‍ച്ചയായ ഉല്‍പ്പാദന ആവശ്യകതകള്‍ക്ക് വേണ്ടിയുള്ളതാണ്.

Comments

comments

Categories: More