വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത് നിയമ ലംഘനം

വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത് നിയമ ലംഘനം

റിയാദ്: വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത് നിയമ ലംഘനമാണെന്ന് സൗദി തൊഴില്‍ സാമൂഹിക, വികസനകാര്യ മന്ത്രാലയം. പരസ്യം നല്‍കി വിദേശികളെ തെരഞ്ഞെടുക്കുന്നത് റിക്രൂട്‌മെന്റ് നിയമങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെ ടെലികോം കമ്പനിയിലെ തൊഴിലവസരം സംബന്ധിച്ച് ജോര്‍ദാന്‍ സര്‍ക്കാരിന് കീഴിലുളള റിക്രൂട്‌മെന്റ് ഏജന്‍സി പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് സൗദിയിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗദിയിലേക്ക് റിക്രൂട്‌മെന്റ് നടത്തുന്നതിന് പരസ്യം പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന കാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് സ്വദേശിവല്‍ക്കരണം ഉള്‍പ്പെടെയുളള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 12.8 ശതമാനമായിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം പുരുഷന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: Arabia

Related Articles