പ്യോങ്യാങ്: കൊറിയന്‍ ഉപദ്വീപില്‍ കൊറിയയിലെ സമ്പൂര്‍ണ ആണവ നിരായുധീകരണം എന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ.
പ്യോങ്യാങ്ങില് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചര്‍ച്ചകള്‍ക്കിടെ വക്താവ് ഹെതര്‍ നവേര്ട്ടാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉത്തര കൊറിയയുടെ പൂര്‍ണ ആണവ നിരായുധീകരണം, സുരക്ഷാ ഉറപ്പുകള്‍, 1950-53 കൊറിയന്‍ യുദ്ധകാലത്തെ യു.എസ് സൈനികരുടെ ഭൗതികാവശിഷ്ടം കൈമാറല്‍ എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ക്കു മേലാണ് ചര്‍ച്ച. ഈ വിഷയങ്ങളില്‍ പോംപിയോക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.
Comments
Categories:
World