ചെറു വാഹനങ്ങളുടെ വിപണനം വീപുലീകരിക്കാന്‍ അശോക് ലെയ്‌ലന്റ്

ചെറു വാഹനങ്ങളുടെ വിപണനം വീപുലീകരിക്കാന്‍ അശോക് ലെയ്‌ലന്റ്

ചെറുകിട വാഹനങ്ങളുടെ വിപണനം വിപുലീകരിക്കാനൊരുങ്ങി ഹിന്ദുജ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലന്റ്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ചെറുകിട വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണനവും വിപുലീകരിക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ധീരജ് ജി ഹിന്ദുജ അറിയിച്ചു. കമ്പനി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അശോക് ലെയ്‌ലന്റ് ഇലക്ട്രിക്ക് വാഹനത്തിന്റെ ഒപ്‌റ്റേര്‍ ബസ് റേഞ്ച് യുകെയില്‍ വിജയകരമായതോടെ മറ്റ് സ്ഥലങ്ങളിലേക്കും എത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ കമ്പനിയുടെ വാര്‍ഷിക സമ്മേളനത്തില്‍ കമ്പനിയുടെ പുരോഗതിക്കാവശ്യമായ ധാരാളം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ചെലവ് നിയന്ത്രിക്കുന്നതില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കണമെന്നതാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ എടുത്തു പറയപ്പെട്ടത്. ചെലവ് നിയന്ത്രണം, വരുമാനം സൃഷ്ടിക്കല്‍, മൂലധന വിദഗ്ധരുടെ വരുമാനം എന്നിവയിലേക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Auto, Business & Economy