2019 കാവസാക്കി നിന്‍ജ 650 പുറത്തിറക്കി

2019 കാവസാക്കി നിന്‍ജ 650 പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.49 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി നിന്‍ജ 650 പുറത്തിറക്കി. 5.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കെആര്‍ടി (കാവസാക്കി റേസിംഗ് ടീം) പതിപ്പിന് 5.69 ലക്ഷം രൂപ വില വരും. ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച ബ്ലൂ കളര്‍ ഓപ്ഷന്‍ ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് ഇതോടെ നിര്‍ത്തി. പുറത്തുപോകുന്നതും പുതിയതുമായ മോഡലുകളുടെ വിലയില്‍ വ്യത്യാസമില്ല. നിലവിലെ മോഡലും പുതിയ നിന്‍ജ 650 മോട്ടോര്‍സൈക്കിളും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല.

2019 മോഡല്‍ കാവസാക്കി നിന്‍ജ 650 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും. ബ്ലൂ കളര്‍ ഓപ്ഷന്‍ 2018 മോഡല്‍ നിന്‍ജ 650 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന സ്‌റ്റോക്ക് തീരുന്നതുവരെ തുടരുമെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് അറിയിച്ചു. സ്ഥിരതയാര്‍ന്ന വില്‍പ്പന കൈവരിക്കാന്‍ നിന്‍ജ 650 മോട്ടോര്‍സൈക്കിളിന് കഴിയുന്നുണ്ടെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ യുടാക യമാഷിത പറഞ്ഞു.

കാവസാക്കിയുടെ എന്‍ട്രി ലെവല്‍ പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ അതേ 649 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 68 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 65.7 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. ഉയരം കുറഞ്ഞ സീറ്റ് (790 എംഎം), 15 ലിറ്റര്‍ ഇന്ധന ടാങ്ക്, 140 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 1410 എംഎം വീല്‍ബേസ്, 196 കിലോഗ്രാം കെര്‍ബ് വെയ്റ്റ് എന്നീ കാര്യങ്ങളിലും മാറ്റമില്ല.

ബ്ലൂ കളര്‍ ഓപ്ഷന്‍ ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് ഇതോടെ നിര്‍ത്തി

സ്ലിപ്പര്‍ ക്ലച്ച്, എബിഎസ് എന്നിവ ബൈക്കില്‍ തുടരുന്നു. അപ്‌റൈറ്റ് റൈഡിംഗ് പൊസിഷന്‍, അനായാസ പവര്‍ ഡെലിവറി എന്നിവ മോട്ടോര്‍സൈക്കിളിനെ ആകര്‍ഷകമാക്കുന്നു. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഫുള്‍-ഫെയേര്‍ഡ് മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളുകളിലൊന്നാണ് കാവസാക്കി നിന്‍ജ 650. ഹോണ്ട സിബിആര്‍650എഫ് എതിരാളിയായി വരും.

Comments

comments

Categories: Auto