വിദേശ ഗവേഷകര്‍ക്ക് പ്രത്യേക വിസയനുവദിച്ച് യുകെ

വിദേശ ഗവേഷകര്‍ക്ക് പ്രത്യേക വിസയനുവദിച്ച് യുകെ

ലണ്ടന്‍: ശാസ്ത്രജ്ഞന്‍മാര്‍ക്കും ഗവേഷകര്‍ക്കുമായി യു.കെ പുതിയ വിസ ആരംഭിക്കുന്നു. രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിനുള്ള ഈ നടപടി ഇന്ത്യക്കാര്‍ക്കും ഗുണകരമാവും.

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഗവേഷകര്‍ക്കാണ് ഈ വിസ ഉപകാരപ്രദമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ഈ വിസയുടെ കാലാവധി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗവേഷണം നടത്താനും പരിശീലിക്കുന്നതിനും ഇത് വഴി നല്ലൊരവസരം ലഭിക്കുമെന്ന് യുകെ ഇമ്മിഗ്രേഷന്‍ മന്ത്രി കരോലിന്‍ നോക്‌സ് അറിയിച്ചു. യുകെയെ ഇത് കൂടുതല്‍ ചലനാത്മകവും ആഗോള വിപണന രംഗത്ത് മുന്നിലെത്തിക്കുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം വിദ്യാര്‍ഥികള്‍ക്ക് വിസ ഇളവ് അനുവദിച്ചു കൊണ്ട് ജൂണില്‍ ബ്രിട്ടന്‍ ഉത്തരവിറക്കിയെങ്കിലും ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമാണ് വിദേശ ഗവേഷകരെ ക്ഷണിച്ചു കൊണ്ടുള്ള നടപടി.

Comments

comments

Categories: Slider, World
Tags: UK, Visa