സൗരാഷ്ട്ര പട്ടേല്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

സൗരാഷ്ട്ര പട്ടേല്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗരാഷ്ട്ര പട്ടേല്‍ സാംസ്‌ക്കാരിക സമാജത്തിന്റെ എഴാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ നടക്കുന്നത്.

പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ച് സൗരാഷ്ട്ര പട്ടേല്‍ സമൂഹത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രവാസി ഇന്ത്യക്കാര്‍ എപ്പോഴും ഇന്ത്യയെ കുറിച്ച് അഭിമാനഭരിതരാകാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ശ്രമങ്ങളാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എല്ലായിടത്തും ബഹുമാനിക്കപ്പെടാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ശുചിത്വ ഭാരതം പോലെയുള്ള വിവിധ പദ്ധതികളാണ് രാജ്യത്ത് വിനോദസഞ്ചാരം ഉത്തേജിപ്പിച്ചത്. ഒരോ വര്‍ഷവും കുറഞ്ഞത് അഞ്ച് വിദേശ കുടുംബങ്ങളെയെങ്കിലും ഭാരത ദര്‍ശനത്തിനായി ഇന്ത്യയിലേയ്ക്ക് വരാന്‍ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം പ്രവാസി ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ വിനോദ സഞ്ചാര വികസനത്തിന് വലിയ തോതില്‍ ഊര്‍ജ്ജം പകരുന്ന ഏക ഭാരതം, ശ്രേഷ്ട ഭരതം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഒരു പുതിയ പാതയൊരുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്ന ശുചിത്വ ഭാരതത്തിന്റെ വിജയത്തിലേയ്ക്ക് പ്രവാസി ഇന്ത്യാക്കാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഒക്‌ടോബര്‍ രണ്ടിന്് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷിക ആഘോഷത്തിന് തുടക്കം കുറിക്കുമെന്ന് ഈയവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ നര്‍മ്മദാ നദീ തീരത്ത് നിര്‍മ്മിക്കുന്ന അതി ബൃഹത്തായ ഏകതാ പ്രതിമ 2018 ഒക്‌ടോബര്‍ 31 ഓടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായിരിക്കും ഇത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ‘ബിസിനസ്സ് ചെയ്യല്‍ സുഗമമാക്കല്‍’ പട്ടികയില്‍ 42 -ാം സ്ഥാനത്തേയ്ക്ക് കുതിച്ച് കയറാന്‍ ഇന്ത്യക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നവ ഇന്ത്യ സൃഷ്ടിക്കാനുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി എന്‍ആര്‍ഐ സമൂഹത്തെ ആഹ്വാനം ചെയ്തു.

Comments

comments

Categories: FK News

Related Articles