ആപ്പിളും സാംസംഗും നിയമയുദ്ധം അവസാനിപ്പിക്കുന്നു

ആപ്പിളും സാംസംഗും നിയമയുദ്ധം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: പേറ്റന്റ് അവകാശത്തെ ചൊല്ലി ആപ്പിളും സാംസംഗും തമ്മിലുണ്ടായിരുന്ന നിയമയുദ്ധം അവസാനിപ്പിച്ചു. കേസ് പരിഹരിക്കുന്നതിന് ഇരു കമ്പനികളും തമ്മില്‍ ധാരണയായതിനാല്‍ കേസ് റദ്ദാക്കുകയാണെന്ന് യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി അറിയിക്കുകയായിരുന്നു. ഏഴു വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധമാണ് ഇതോടെ അവസാനിക്കുന്നത്.

പോറ്റന്റ് നിയമങ്ങള്‍ ലംഘിച്ച് ഐഫോണിന്റെ രൂപത്തിലും ഫീച്ചറുകളിലും സാംസങ് ഫോണ്‍ നിര്‍മ്മിച്ചെന്ന പരാതിയിലുള്ള കേസാണ് ഇതു വരെ നടന്നു വന്നത്. ഇതിലൂടെ ആപ്പിൡനുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് 539 മില്ല്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി ആപ്പിളിന് നല്‍കാന്‍ ഫെഡറല്‍ കോര്‍ട്ട് വിധിച്ചിരുന്നു. എന്നാല്‍ പുതിയ ഒത്തുതീര്‍പ്പിനെ കുറിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Business & Economy, Slider