വിജയ് മല്ല്യയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എസ്ബിഐ

വിജയ് മല്ല്യയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: വിജയ് മല്ല്യയ്ക്ക് എതിരെയുള്ള നടപടിയില്‍ തൃപ്തി പ്രകടിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംഡി അര്‍ജിത് ബസു. മല്ല്യയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള യുകെ കോടതിയുടെ തീരുമാനത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ എസ്ബിഐ സന്തോഷം പ്രകടിപ്പിച്ചത്.

നല്‍കിയ പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബസു പറഞ്ഞു. വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ കോടതികള്‍ മല്ല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്‌ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. രാജ്യത്തെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് മല്ല്യക്കെതിരെയുള്ള കേസ്. കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്. തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസില്‍ മല്ല്യയെ ലണ്ടനില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയില്‍ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്ല്യയ്‌ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Vijay malya