പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി ഉത്തര്‍പ്രദേശും

പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി ഉത്തര്‍പ്രദേശും

മഹാരാഷ്ട്രയ്ക്ക് ശേഷം പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി ഉത്തര്‍പ്രദേശും രംഗത്തെത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജൂലൈ 15 മുതല്‍ പ്ലാസ്റ്റിക്ക് കപ്പുകള്‍, ഗ്ലാസ്സ്, പോളിത്തീന്‍ എന്നിവ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വനം ചെയ്തു. ജൂണ്‍ 23 നാണ് മഹാരാഷ്ട്ര പ്ലാസ്റ്റിക്ക് നിരോധിച്ചത്. എന്നാല്‍ വ്യവസായ രംഗത്ത് ഉള്ളവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മൂന്ന് മാസം കൂടി അധികമായി നല്‍കിയിട്ടുണ്ട്. 2022 ആകുമ്പോഴേക്കും രാജ്യത്ത് മുഴുവനായി പ്ലാസ്റ്റിക്ക് നിരോധിക്കുന്നതിനുള്ള ആലോചനയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. ലോകത്താകമാനം കുമിഞ്ഞു കൂടുന്ന പ്ലാസ്്റ്റിക്കില്‍ പകുതിയിലേറെയും പ്ലാസ്റ്റിക്കാണ്.

Comments

comments

Categories: More
Tags: Plastic ban