വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യുഎസ്

വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യുഎസ്

ബെയ്ജിംഗ്: ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തി അമേരിക്ക. വ്യാപാരയുദ്ധം രണ്ട് സാമ്പത്തിക വ്യവസ്ഥകള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവയ്ക്കുമെന്ന് ചൈനയും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അതിനെ മറികടക്കുവാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് തിരിച്ചടിച്ചു.

34 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ചുമത്തികൊണ്ട് ഇന്ന് രാവിലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം ആരംഭിച്ചത്. 34 ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനയും തീരുവ വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. സോയാബീന്‍, പോര്‍ക്ക്, ഇലക്ട്രിക്ക് കാറുകള്‍ എന്നിവയ്ക്കാണ് വില ഉയര്‍ത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ബന്ധം ആഗോള തലത്തിലുള്ള മൊത്തം വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും.

Comments

comments

Categories: Business & Economy
Tags: trade war