രാജ്യത്തെ വിദ്യാഭ്യാസ വായ്പകള്‍ വര്‍ദ്ധിക്കുന്നു

രാജ്യത്തെ വിദ്യാഭ്യാസ വായ്പകള്‍ വര്‍ദ്ധിക്കുന്നു

കോളേജ് വിദ്യാഭ്യാസത്തിന്റെ പഠനചെലവ് വര്‍ദ്ധിച്ചതോടെ രാജ്യത്തെ വിദ്യാഭ്യാസ വായ്പ 47 ശതമാനം വര്‍ദ്ധിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍വ്വകലാശാലകളും കോളേജുകളും ആനുപാതികമായ ഫീസും വര്‍ദ്ധിപ്പിച്ചതാണ് ഇതിനെ പിന്നിലെ കാരണം.

മാര്‍ച്ച് 2018 വരെയുള്ള കണക്കനുസരിച്ച് വിദ്യാഭ്യാസ വായ്പയില്‍ 9.25 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് 82,600 കോടി രൂപയുടെ അധിക വായ്പയാണ് അനുവദിക്കപ്പെട്ടത്. ഈ വര്‍ഷം ഓരോ വിദ്യാര്‍ത്ഥിക്കും അനുവദിക്കപ്പെടുന്ന വായ്പയുടെ ശരാശരി കണക്ക് 9.6 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇത് 6.8 ലക്ഷമായിരുന്നു. വിദ്യാഭ്യാസ വായ്പയ്ക്കായി പൊതുമേഖലാ ബാങ്കുകള്‍ 83 ശതമാനത്തോളം വിപണി വിഹിതം നീക്കി വയ്ക്കുന്നു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇത് വീണ്ടും ഉയരാനാണ് സാധ്യതയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മക്കള്‍ക്ക് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഇന്നത്തെ മാതാപിതാക്കളുടെ പ്രഥമ ലക്ഷ്യം. സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് പണം ഇല്ല എന്നതിന്റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നത് ഒഴിവാക്കാനുള്ള മാര്‍ഗമാണ് ഈ വായ്പ. അതു കൊണ്ട് തന്നെ മികച്ച സര്‍വ്വകലാശാലകളും കോളേജുകളും തിരഞ്ഞെടുക്കുന്ന ഭൂരിഭാഗം പേരും വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കുകയാണ്.

Comments

comments

Categories: Banking