പത്ത് ശതമാനം വിപണി പിടിക്കാന്‍ അസുസ്

പത്ത് ശതമാനം വിപണി പിടിക്കാന്‍ അസുസ്

ഫ്ളിപ്പ്കാര്‍ട്ടും ക്വാല്‍ക്കവുമായുള്ള പങ്കാളിത്തവും മേക്ക് ഇന്‍ ഇന്ത്യ പരിപാടിയും ഗുണം ചെയ്യുമെന്ന് പ്രതീക്ഷ

ന്യൂഡെല്‍ഹി: തായ്‌വാന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ അസുസ് ടെക്കിന്റെ പ്രമുഖ ബ്രാന്‍ഡായ അസുസ് ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ ആധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്നു. രാജ്യത്തെ ആദ്യ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ് നീക്കം. ‘സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1 ലൂടെ വലിയൊരു നേട്ടമുണ്ടാക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. അതിനാല്‍ അടുത്ത വിശകലന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴേക്കും ഞങ്ങളുടെ മുന്നേറ്റം പ്രകടമായിരിക്കും,’ അസുസ് ഇന്ത്യയുടെ മൊബീല്‍ ഉല്‍പ്പന്ന വിഭാഗം ഡയറക്റ്റര്‍ ദിനേഷ് ശര്‍മ പറഞ്ഞു.
സെമികണ്ടക്റ്റര്‍ നിര്‍മാണ കമ്പനിയായ ക്വാല്‍ക്കവും ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫഌപ്കാര്‍ട്ടുമായുള്ള തന്ത്രപരമായ പങ്കാളിത്തവും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി അനുസരിച്ചുള്ള ഇന്ത്യയിലെ ഉല്‍പാദനവും ബിസിനസ് മെച്ചപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കൈയടക്കിയിരിക്കുന്നത് ചൈനീസ് ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കളാണ്. യഥാക്രമം ഷഓമി, വിവോ, ഒപ്പോ, ഹ്വാവെയ് ഉടമസ്ഥതയിലുള്ള ഓണര്‍ എന്നിവയാണ് നടപ്പ് വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ വന്‍ നേട്ടങ്ങളുണ്ടാക്കിയിരിക്കുന്നത്.

ശതമാനം വരെ വിപണി പങ്കാളിത്തം പിടിച്ചെടുക്കുന്നതിന് പ്രതിവര്‍ഷം എട്ട് മുതല്‍ 15 ദശലക്ഷം ഫോണുകള്‍ വില്‍പ്പന നടത്തേണ്ടി വരും

അഞ്ച് മുതല്‍ പത്ത് ശതമാനം വരെ വിപണി പങ്കാളിത്തം പിടിച്ചെടുക്കുന്നതിന് അസുസ് പ്രതിവര്‍ഷം എട്ട് മുതല്‍ 15 ദശലക്ഷം യൂണിറ്റ് വരെ വില്‍പ്പന നടത്തേണ്ടതുണ്ടെന്ന് അനലിസ്റ്റും സൈബര്‍ മീഡിയ റിസര്‍ച്ചിലെ പ്രാരംഭ സംരംഭങ്ങളുടെ തലവനുമായ ഫെയ്‌സല്‍ കവൂസ അഭിപ്രായപ്പെടുന്നു. 15,000 രൂപ വരെയുള്ള മിഡ്-പ്രീമിയം വിഭാഗത്തില്‍ പത്ത് ശതമാനം വിപണി പങ്കാളിത്തം അസാധ്യമല്ലെന്നും എന്നാല്‍ ഇതിനായി എന്‍ജിനീയറിംഗ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് കാര്യമായ നടപടികള്‍ കമ്പനി സ്വീകരിക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

സെന്‍ഫോണ്‍ 5സെഡിന്റെ പുറത്തിറക്കലോടെ പ്രീമിയം ഉല്‍പ്പന്ന വിഭാഗത്തില്‍ അസുസ് ആവേശഭരിതരാണ്. ഈ വിഭാഗത്തില്‍ പ്രതിയോഗികളെ അപേക്ഷിച്ച് കുറഞ്ഞ വിലക്ക് ഫോണ്‍ നല്‍കാനാവുമെന്നതാണ് കാരണം. ‘പ്രീമീയവും ഒപ്പം സുന്ദരവുമായ ഒരുല്‍പ്പന്നം വിലകൂടിയതായിക്കൊള്ളണമെന്നില്ല. ശരാശരി വിലയില്‍ പ്രീമിയം ഉല്‍പ്പന്നം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് ഞങ്ങളുടെ തന്ത്രമാണ്. ഉല്‍പ്പന്നത്തിന്റെ മാത്രമല്ല വിതരണത്തിന്റെയും ചെലവ് എങ്ങനെ നിയന്ത്രിക്കണമെന്ന് ഞങ്ങള്‍ക്കറിയാം,’ അസുസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെറി ഷെന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy

Related Articles