സു സിയാംഗ് ഇസെഡ്ടിഇ സിഇഒ

സു സിയാംഗ് ഇസെഡ്ടിഇ സിഇഒ

ബീജിംഗ്: ചൈനീസ് ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ ഇസെഡ്ടിഇ തങ്ങളുടെ ടെലികോം ക്ലൗഡ് ആന്‍ഡ് കോര്‍ നെറ്റ്‌വര്‍ക്ക് ഇല്‍പ്പന്ന വിഭാഗം പ്രസിഡന്റായ സു സിയാംഗിനെ പുതിയ സിഇഒവായി നിയമിച്ചു. നിലവില്‍ കമ്പനിയുടെ സാമ്പത്തിക വിഭാഗം വൈസ് പ്രസിഡന്റായ ലി യിംഗ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാകും. പുതിയതായി തെരഞ്ഞെടുത്ത എക്‌സിക്യൂട്ടീവ് ഡയറക്റ്ററായ ഗു ജൂണിംഗാണ് ഹ്യൂമണ്‍ റിസോഴ്‌സ് വിഭാഗം മേധാവി. ഇസെഡ്ടിഇയ്ക്ക് യുഎസ് ഏര്‍പ്പെടുത്തിയ പ്രവര്‍ത്തന വിലക്ക് അടുത്തിടെ പിന്‍വലിച്ചിരുന്നു. ഷെന്‍സെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ആഭ്യന്തര വിപണിയായ ചൈനയില്‍ 70,000 ജീവനക്കാരാണുള്ളത്.

Comments

comments

Categories: Business & Economy
Tags: ZTE ceo