പുതിയ ഫണ്ടുമായി വഹ കാപ്പിറ്റല്‍; ലക്ഷ്യം യുഎസ്, യൂറോപ്പ്

പുതിയ ഫണ്ടുമായി വഹ കാപ്പിറ്റല്‍; ലക്ഷ്യം യുഎസ്, യൂറോപ്പ്

ഏകദേശം 653 മില്ല്യണ്‍ ഡോളറിന്റെ ആസ്തി കൈാര്യം ചെയ്യുന്ന സ്ഥാപനമാണ് വഹ കാപ്പിറ്റല്‍

അബുദാബി: യുഎസ്, യുകെ വിപണികളെ ലക്ഷ്യമിട്ട് അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വഹ കാപ്പിറ്റല്‍ പുതിയ ഫണ്ട് അവതരിപ്പിക്കും. ഇതിനായി കൂടുതല്‍ പേരെ ജോലിക്കെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. യുറേപ്പ്, യുഎസ്, ഏഷ്യ വിപണികളിലെ നിക്ഷേപകരെ ഫോക്കസ് ചെയ്യുകയാണ് ലക്ഷ്യമെന്ന് വഹ കാപ്പിറ്റല്‍ സിഇഒ മിഷേല്‍ റയ്ന്‍സ് പറഞ്ഞു.

ഏകദേശം 653 മില്ല്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വഹ കാപ്പിറ്റല്‍. കമ്പനിയുടെ 14 ശതമാനം ഉടമസ്ഥാവകാശം മുബാധല ഇന്‍വെസ്‌മെന്റിനാണ്. വ്യോമയാനം, ഊര്‍ജ്ജം, ധനകാര്യ സേവനം തുടങ്ങിയ നിരവധി മേഖലകളില്‍ വഹ കാപ്പിറ്റലിന്റെ പ്രവര്‍ത്തനം സജീവമാണ്. സ്വകാര്യ ഓഹരി മൂലധനമായി 300 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള നീക്കം കമ്പനി ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ റയ്ന്‍സ് നിഷേധിച്ചു.

കമ്പനിയുടെ 14 ശതമാനം ഉടമസ്ഥാവകാശം മുബാധല ഇന്‍വെസ്‌മെന്റിനാണ്. വ്യോമയാനം, ഊര്‍ജ്ജം, ധനകാര്യ സേവനം തുടങ്ങിയ നിരവധി മേഖലകളില്‍ വഹ കാപ്പിറ്റലിന്റെ പ്രവര്‍ത്തനം സജീവമാണ്

1997ല്‍ രൂപീകൃതമായ വഹ കാപ്പിറ്റല്‍ പ്രധാനമായും അഞ്ച് മേഖലകളിലാണ് ഊന്നല്‍ നല്‍കുന്നത്-ഓഫ്‌ഷോര്‍ ഓയല്‍ ആന്‍ഡ് ഗ്യാസ് സര്‍വീസസ്, എയര്‍ക്രാഫ്റ്റ് ലീസിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത്‌കെയര്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയാണ് കമ്പനി ശ്രദ്ധ വെച്ചിരിക്കുന്ന മേഖലകള്‍.

എമിറാറ്റി ബിസിനസുകാരനായ ഹുസ്സൈന്‍ ജെ എല്‍ നൊവയ്‌സ് ഒയാസിസ് ഇന്റര്‍നാഷണല്‍ ലീസിംഗ് കമ്പനിയെന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. തുടക്കത്തില്‍ ഉയര്‍ മൂല്യമുള്ള ആസ്തികളുടെ ലീസിംഗ് കമ്പനിയെന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യ പാദത്തിലെ അറ്റാദായത്തില്‍ വഹ കാപ്പിറ്റല്‍ 22.6 ശതമാനം വര്‍ധനയാണ് രഖേപ്പെടുത്തിയത്. 107 മില്ല്യണ്‍ എഇഡിയായാണ് കമ്പനിയുടെ അറ്റാദായം ഉയര്‍ന്നത്. മാര്‍ച്ച് 31ല്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ മൊത്തം വരുമാനം 18.9 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിരുന്നു.

Comments

comments

Categories: Arabia