ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഇലക്ട്രിക് വരുന്നു

ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഇലക്ട്രിക് വരുന്നു

ഫോക്‌സ്‌വാഗണിന്റെ ഏറ്റവും പ്രശസ്തമായ കാറുകളിലൊന്നാണ് ബീറ്റില്‍

വോള്‍ഫ്‌സ്ബര്‍ഗ് : ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഇലക്ട്രിക് വരുന്നു. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ നിലവിലെ കാറുകളില്‍ ഇലക്ട്രിക്കായി മാറുന്ന ആദ്യ കാറായിരിക്കും ബഗ് എന്നും അറിയപ്പെടുന്ന ബീറ്റില്‍. ഫോക്‌സ്‌വാഗണിന്റെ പുതിയ എംഇബി ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമിലായിരിക്കും ബീറ്റില്‍ ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ എന്ന ബ്രാന്‍ഡിന്റെ പിറവിക്കുതന്നെ കാരണമായ ബീറ്റില്‍ 1940 കളുടെ അവസാനം മുതല്‍ വിറ്റുവരുന്നുണ്ട്.

ഫോക്‌സ്‌വാഗണിന്റെ പുതിയ എംഇബി പ്ലാറ്റ്‌ഫോമിലായിരിക്കും ഇലക്ട്രിക് ബീറ്റില്‍ നിര്‍മ്മിക്കുന്നത്

എക്കാലത്തെയും ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നാണ് ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍. ബീറ്റിലിന്റെ എതിരാളിയായ മിനി 2019 ല്‍ ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കും. 2025 ഓടെ വിവിധ ബ്രാന്‍ഡുകളിലൂടെ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന അമ്പത് ഇലക്ട്രിക് വാഹനങ്ങളില്‍ ബീറ്റില്‍ ഉള്‍പ്പെടും. ഐ.ഡി. ഹാച്ച്ബാക്ക്, ഒരു കോംപാക്റ്റ് ഇലക്ട്രിക് ക്രോസ്ഓവര്‍ എന്നിവയും പുറത്തിറക്കും. 4 ഡോര്‍ ഹാച്ച്ബാക്ക് ആയിരിക്കും ഇലക്ട്രിക് ആയി മാറുന്ന ഫോക്‌സ്‌വാഗണ്‍ ബഗ്.

Comments

comments

Categories: Auto