പ്ലാസ്റ്റിക്കിനെ പുറന്തള്ളാന്‍ വിമാനകമ്പനികള്‍

പ്ലാസ്റ്റിക്കിനെ പുറന്തള്ളാന്‍ വിമാനകമ്പനികള്‍

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിലെ പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാനുള്ള നടപടിയുമായി വിമാന കമ്പനികള്‍. അന്താരാഷ്ട്ര തലത്തില്‍ വിമാന കമ്പനികള്‍ സ്വീകരിക്കുന്ന നിലപാട് പിന്തുടര്‍ന്നു കൊണ്ടാണ് ഇന്ത്യന്‍ കമ്പനികളും പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കാന്‍ തീരുമാനിക്കുന്നത്. ഇതിനു പകരമായി അലുമിനിയം പാത്രങ്ങളും തടിപാത്രങ്ങളും എത്തിക്കാനാണ് വിമാന കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ ഇത് നടപ്പാക്കും.

മണ്ണില്‍ ലയിച്ചു ചേരുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദ രീതികള്‍ കൈക്കൊള്ളാനാണ് പദ്ധതി. ഇതേ പദ്ധതി പിന്തുടരാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും ലക്ഷ്യമിടുന്നത്. 2016ല്‍ ലോകത്തെ വിമാന കമ്പനികളില്‍ നിന്നെല്ലാമായി 5.2 മില്ല്യണ്‍ ടണ്‍ മാലിന്യമാണ് പുറന്തള്ളിയത്. ഇതില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളായിരുന്നു. 2030 ആകുമ്പോഴേക്കും ഇത് വര്‍ദ്ധിച്ചു വരാനാണ് സാധ്യതയെന്ന് ഈയിടെ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതിനാല്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാനുള്ള നടപടികളുമായി വിമാനകമ്പനികള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നത്.

Comments

comments

Categories: Current Affairs