ഒരു മാസത്തിന് ശേഷം ഇന്ധനവിലയില്‍ നേരിയ വര്‍ദ്ധനവ്

ഒരു മാസത്തിന് ശേഷം ഇന്ധനവിലയില്‍ നേരിയ വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ഒരു മാസത്തിനു ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ വിലയിടിഞ്ഞതാണ് ഇന്ധനവിലയെ പ്രതികൂലമായി ബാധിച്ചത്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75.71 രൂപയും ഡീസലിന് 67.50 രൂപയുമാണ്. രാജ്യത്തെ മുന്‍നിര പെട്രോള്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഭാരത് പെട്രോളിയവും ജൂണ്‍ 26 ന് ശേഷം ഇന്ധനവില ഉയര്‍ത്തിയിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില കുറയ്ക്കുന്നതിനുള്ള ഒപെക് രാഷ്ട്രങ്ങളുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ എണ്ണ ഉത്പാദനം കൂട്ടുന്നതിന് ഒപെക് രാഷ്ട്രങ്ങള്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്കയും ആവശ്യപ്പെടുന്നു. നവംബര്‍ 4 ന് മുമ്പ് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം.

Comments

comments

Categories: Business & Economy