ലോണ്‍ടാപ് 43 കോടി രൂപ സമാഹരിച്ചു

ലോണ്‍ടാപ് 43 കോടി രൂപ സമാഹരിച്ചു

ബെംഗളൂരു: ഡിജിറ്റല്‍ വായ്പാസേവന സ്ഥാപനമായ ലോണ്‍ടാപ് 43 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം സമാഹരിച്ചു. ബീജിംഗ് ആസ്ഥാനമായ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഷുന്‍വെയ് കാപ്പിറ്റലിന്റെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ ഇടപാടില്‍ മുംബൈ ആസ്ഥാനമായ സ്വകാര്യ നിക്ഷേപക സ്ഥാപനമായ തുസ്‌കാന്‍ വെഞ്ച്വേഴ്‌സും സുശീഷ് ഡയമണ്ട്‌സ് ഉടമസ്ഥനായ ആശിഷ് ഗോയങ്കയും മുന്‍ നിക്ഷേപകരായ കോഷ്യന്റ്, കേ കാപ്പിറ്റല്‍ എന്നിവരും പങ്കെടുത്തു.

നാലഞ്ചു തവണകളായി നടത്തിയ നിക്ഷേപത്തിലൂടെ ഇതു വരെ വായ്പാസേവന സ്ഥാപനങ്ങളില്‍ നിന്നും 200 കോടി രൂപയോളം ലോണ്‍ടാപ് സമാഹരിച്ചിട്ടുണ്ടെന്നും കൂടുതല്‍ ഉപഭോക്താക്കളെ നേടാനുള്ള പദ്ധതികള്‍ക്കായിരിക്കും ഈ തുക വിനിയോഗിക്കുകയെന്നും ലോണ്‍ടാപ് സഹസ്ഥാപകന്‍ സത്യം കുമാര്‍ അറിയിച്ചു.

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് 5,000 ലധികം ഉപഭോക്താക്കള്‍ക്കായി 100 കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം വായ്പകളും യാത്ര, വിവാഹ ചെലവ് തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് നല്‍കിയിട്ടുള്ളത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന, ശമ്പളം നേടുന്ന പ്രൊഫഷണലുകളെയാണ് ലോണ്‍ടാപ് പ്രധാനമായും സേവനം നല്‍കുന്നത്. കമ്പനിയുടെ 35 ശതമാനം ഉപഭോക്താക്കളും ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നുള്ളവരാണ്.

Comments

comments

Categories: Business & Economy