സിഎജിക്ക് വീഴ്ച സംഭവിച്ചെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍

സിഎജിക്ക് വീഴ്ച സംഭവിച്ചെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ വിലയിരുത്തിയതില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനു (സിഎജി) ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നു ജുഡീഷ്യല്‍ കമ്മിഷന്‍. വസ്തുതാപരമായ ഏറെ പിഴവുകള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായും പദ്ധതിക്കെതിരെ ലേഖനം എഴുതിയ വ്യക്തിയെ വിദഗ്ധന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പ്രാഥമികമായി വിലയിരുത്തലുകള്‍ക്കു ശേഷം ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കാനുള്ള പ്രാഥമിക അവകാശം പോലും നിഷേധിക്കപ്പെട്ടു. കരാറിനെ അപലപിക്കണം എന്ന മുന്‍വിധി സിഎജിയുടെ സമീപനത്തില്‍ ഉണ്ടായിരുന്നു എന്ന് സംശയിക്കേണ്ടതുണ്ട്. വിദഗ്ധന്‍ എന്ന നിലയില്‍ ചിലര്‍ എഴുതിക്കൊടുത്ത റിപ്പോര്‍ട്ടില്‍ ഒപ്പിടുന്ന ക്ലറിക്കല്‍ ജോലി മാത്രമേ സിഎജി ചെയ്തിട്ടുള്ളോ എന്നും വാദത്തിനിടെ കമ്മീഷന്‍ അധ്യക്ഷന്‍ ചോദിച്ചു.
മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ വിളിച്ചു വരുത്തണമെന്ന ആവശ്യം കമ്മിഷന്‍ തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ സിഎജി ഇടപെടേണ്ട കാര്യമില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് തടയണമെന്ന് ആവശ്യവും നിരാകരിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories