ഡിജിലോക്കറിലെ തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ

ഡിജിലോക്കറിലെ തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ

രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റി സൂക്ഷിക്കാവുന്ന കൗഡ് സംവിധാനമാണ് ഡിജി ലോക്കര്‍

ന്യൂഡെല്‍ഹി: ട്രെയിന്‍ യാത്രയിലെ പരിശോധനയില്‍ ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ ഡിജി ലോക്കറിലുള്ള കോപ്പികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ അറിയിച്ചു. വിവിധ ഔദ്യോഗിക രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റി മൊബീല്‍ ഫോണില്‍ സൂക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് ഡിജിലോക്കര്‍. ഡിജിലോക്കറിലുള്ള ഈ രണ്ട് രേഖകളും പരിശോധനകളില്‍ യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കണമെന്ന നിര്‍ദേശം എല്ലാ സോണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്കും റെയ്ല്‍വേ നല്‍കിയിട്ടുണ്ട്.

യാത്രക്കാരന്റെ ഡിജിലോക്കര്‍ എക്കൗണ്ടിലെ ഇഷ്യുഡ് ഡോക്യുമെന്റ് വിഭാഗത്തിലുള്ള തിരിച്ചറിയല്‍ രേഖകളാണ് സ്വീകരിക്കുക. അതേസമയം അപ്‌ലോഡ് ഡോക്യുമെന്റ് വിഭാഗത്തിലുള്ള, യാത്രക്കാരന്‍ സ്വയം അപ്‌ലോഡ് ചെയ്ത രേഖകള്‍ സാധുതയുള്ള തിരിച്ചറിയല്‍ രേഖയായി കണക്കാക്കില്ലെന്നും റെയ്ല്‍വേ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ അവതരിപ്പിച്ചത്. ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സും ആധാറും നിലവില്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാന്‍ സാധിക്കും.

വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്ഷീറ്റിന്റെ ഡിജിറ്റല്‍ പതിപ്പ് നല്‍കുന്നതിന് സിബിഎസ്ഇയുമായി ഡിജിലോക്കര്‍ സഹകരിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്ഥിരം എക്കൗണ്ട് നമ്പര്‍ (പാന്‍) ഡിജിലോക്കറുമായി സംയോജിപ്പിക്കാന്‍ കഴിയും

Comments

comments

Categories: Slider, Top Stories