രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് മേയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(ഐഎടിഎ) കണക്കാക്കിയിരിക്കുന്നത്.

വിമാനയാത്രയിലെ വരുമാനം 16.6 ശതമാനമായി വര്‍ദ്ധിച്ചതായി ഐഎടിഎ അറിയിച്ചു. ഒരു ദശാബ്ദം കൊണ്ട് വിമാനയാത്രക്കാരുടെ എണ്ണം രാജ്യത്ത് ആറു മടങ്ങ് വര്‍ധിച്ചിട്ടുമുണ്ട്. ചെലവു കുറഞ്ഞ എയര്‍ലൈനുകളുടെ വരവോടെ വിമാന യാത്രാ നിരക്ക് കുത്തനെ കുറഞ്ഞത് വിമാന യാത്ര ചെയ്യുന്ന മധ്യവര്‍ഗക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കി. ഈ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനം വികസിപ്പിക്കണമെന്ന്് സെന്റര്‍ ഫോര്‍ ഏവിയേഷന്‍ (സി.എ.പി.എ.) നേരത്തേ അറിയിച്ചിരുന്നു.

2025ഓടെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നാണ് സൂചന. 2036 ഓടെ 47.8 കോടി യാത്രക്കാര്‍ ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Business & Economy