ബ്ലൂഎയര്‍ ജോയി എസ് പ്യൂരിഫയര്‍  വിപണിയിലേക്ക്

ബ്ലൂഎയര്‍ ജോയി എസ് പ്യൂരിഫയര്‍  വിപണിയിലേക്ക്

കൊച്ചി: സ്വീഡീഷ് കമ്പനിയും ലോകത്തെ പ്രമുഖ വായു ശുദ്ധീകരണ കമ്പനികളിലൊന്നുമായ ബ്ലൂഎയര്‍ ‘ജോയ് എസ്’ എന്ന പേരില്‍ പുതിയ എയര്‍ പ്യൂരിഫയര്‍ വിപണിയിലെത്തിച്ചു. വില 14,999 രൂപ.
ഈ മാസം 16 മുതല്‍ ആമസോണില്‍ ജോയി എസ് പ്യൂരിഫയര്‍ ലഭ്യമാകും.

കമ്പനിയുടെ ശുദ്ധീകരണ സാങ്കേതികവിദ്യയായ ഹെപാ സൈലന്റ് ഫില്‍ട്രേഷനോടയാണ് ജോയി എസ് പുറത്തിറക്കിയിട്ടുള്ളത്. ബാക്ടീരിയ, വൈറസ്, അലര്‍ജിയുണ്ടാക്കുന്ന പൊടികള്‍, പൂമ്പൊടി തുടങ്ങിയ അന്തരീക്ഷത്തിലെ 99.97 ശതമാനം മലിനവസ്തുക്കളേയും നീക്കി ഏറ്റവും ശുദ്ധമായ വായുവാണ് ജോയി എസ് പ്യൂരിഫയര്‍ ലഭ്യമാക്കുന്നത്. ഒരു മണിക്കൂറില്‍ 200 ഘന മീറ്റര്‍ വരെ വായുവിനെ ശുദ്ധീകരിക്കുവാന്‍ ജോയി എസിനു ശേഷിയുണ്ട്. കുറഞ്ഞത് ഓരോ 12 മിനിറ്റിലും 16 ചതുരശ്രമീറ്റര്‍ സ്ഥലത്തെ വായുവിനെ മലിനീകരണ മുക്തമാക്കുവാന്‍ ഇതിനു ശേഷിയുണ്ട്. അതായത് ചെറു, ഇടത്തരം മുറികള്‍ക്ക് ഏറ്റവും യോജിച്ചതാണ് ജോയിഎസ്. കുറഞ്ഞ ഊര്‍ജോപയോഗമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഒന്നരവാട്ടില്‍ വായുശുദ്ധീകരിക്കുവാന്‍ ഇതിനു സാധിക്കുന്നു.ഒരു ഫാനിന് ആവശ്യമായി വരുന്ന വൈദ്യുതി മതിയാകും ഇതിനു പ്രവര്‍ത്തിക്കാന്‍.

” ഓരോരുത്തര്‍ക്കും ഏറ്റവും ശുദ്ധമായ വായു ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞ ഊര്‍ജോപയോഗത്തില്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രീമിയം ശ്രേണിയിലുള്ള , മികച്ച വിലയില്‍ എയര്‍ പ്യൂരിഫയര്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള ഉല്‍പ്പന്നമാണ് ജോയിഎസ്”. ബ്ലൂ എയറിന്റെ ഇന്ത്യ കണ്‍ട്രി ഹെഡ് അരവിന്ദ് ചബ്ര പറഞ്ഞു.

Comments

comments

Categories: Business & Economy