ഫെയ്‌സ് ഐഡി ഐ പാഡില്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ഫെയ്‌സ് ഐഡി ഐ പാഡില്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

കാലിഫോര്‍ണിയ: ഈ വര്‍ഷം അവസാനത്തോടെ, ഐ പാഡില്‍, ഫെയ്‌സ് ഐഡി സാങ്കേതികവിദ്യ ആപ്പിള്‍ അവതരിപ്പിക്കുമെന്നു സൂചന. ഐ പാഡിന് മികച്ചൊരു അപ്‌ഗ്രേഡ് വരുത്താനാണ് ആപ്പിള്‍ ആലോചിക്കുന്നത്. iOS 12 കോഡ്, സൂചിപ്പിക്കുന്നത് ഐ പാഡില്‍ ഫെയ്‌സ് ഐഡി സാങ്കേതികവിദ്യ ആപ്പിള്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണെന്നു തനിക്കു തോന്നുന്നതായി ഈ മാസം രണ്ടിന് ആപ്പിള്‍ ഡവലപ്പര്‍ ട്രോട്ടണ്‍ സ്മിത്ത് ട്വീറ്റ് ചെയ്തപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു. ആപ്പിളിന്റെ ആനിമേറ്റഡ് ഇമോജി (ആനിമോജി), മെമോജി തുടങ്ങിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്നത് അവതാര്‍ കിറ്റ് എന്ന ചട്ടക്കൂടിനുള്ളില്‍നിന്നാണ്. ഇതു വികസിപ്പിച്ചത് സ്മിത്തായിരുന്നു.

ഐ പാഡില്‍ ഫെയ്‌സ് ഐഡി അവതരിപ്പിക്കുന്നതിലൂടെ സുരക്ഷ മാത്രമല്ല പ്രദാനം ചെയ്യുന്നത്. ഫോണില്‍നിന്നു ടാബ്‌ലെറ്റിലേക്കു കൂടി ആനിമോജിയെയും, മെമോജിയെയും കൊണ്ടുവരികയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ പുതിയ ഐ പാഡുകളെ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ഐ ഫോണുകളും അതേ സമയത്തു തന്നെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK Special, Slider