എയര്‍ഇന്ത്യ വെബ്‌സൈറ്റില്‍ തായ്‌വാന്റെ പേര് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് ചൈന

എയര്‍ഇന്ത്യ വെബ്‌സൈറ്റില്‍ തായ്‌വാന്റെ പേര് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് ചൈന

ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ തായ്‌വാന്റെ പേര് മാറ്റിയതിനെ സ്വാഗതം ചെയ്ത് ചൈന. തായ് വാന്റെ പേര് ചൈനീസ് തായ്‌പേയ് എന്നാക്കി മാറ്റിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഈ പേരുമാറ്റമെന്ന് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ലോകമെമ്പാടുമുള്ള പല വിമാന കമ്പനികളും തായ്‌വാനെ പ്രത്യേക മേഖലയായി രേഖപ്പെടുത്തുന്നതില്‍ ചൈന ഏറെക്കാലമായി എതിര്‍പ്പ് പ്രകടിപ്പിച്ചുവരികയായിരുന്നു. തായ്‌വാന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് വ്യോമയാന മന്ത്രാലയം ഏപ്രിലില്‍ വിവിധ രാജ്യങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു.

ചൈനയില്‍ നിന്ന് 1950 ല്‍ വേര്‍പെട്ട് സ്വതന്ത്രരാജ്യമായ ദ്വീപാണ് തായ്‌വാന്‍. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ എന്നീ വ്യോമസേനകള്‍ നേരത്തേ തന്നെ അവരുടെ വെബ്‌സൈറ്റിലെ തായ്‌വാന്‍എന്ന പേര് മാറ്റിയിരുന്നു. വിദേശമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് പേരുമാറ്റമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ചൈനയുടെ സാങ്ഹായിലേക്കും ഹോങ് കോംഗിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ട്. ചൈനീസ് തായ്‌പേയിലേക്ക് എയര്‍ ഇന്ത്യക്ക് സര്‍വീസ് ഇല്ലെങ്കിലും എയര്‍ ചൈനീസുമായി കോഡ് പങ്കിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് എയര്‍ ഇന്ത്യ പേര് മാറ്റാന്‍ തീരുമാനിച്ചത്. തായ്‌വാന്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ തായ്‌പേയ്, തൊയുവാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ടിപിഇ, ചൈനീസ് തായ്‌പേയ് എന്നായിരിക്കും കാണുക.

Comments

comments

Categories: Current Affairs
Tags: airindia

Related Articles