5ജി: തയാറെടുപ്പുകള്‍ ആരംഭിച്ചു

5ജി: തയാറെടുപ്പുകള്‍ ആരംഭിച്ചു

ഇന്ത്യയില്‍ 5ജി ഇപ്പോഴും വിദൂര യാഥാര്‍ത്ഥ്യമായിരിക്കാം. പക്ഷേ, അടുത്ത തലമുറ വയര്‍ലെസ് സാങ്കേതികവിദ്യയ്ക്കുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. മികച്ച 5ജി നെറ്റ്‌വര്‍ക്കിന് അടിത്തറയിടാനുള്ള ആദ്യ ശ്രമങ്ങള്‍ എറിക്‌സന്‍ നടത്തിയിരിക്കുന്നു. ഐഐടി ഡല്‍ഹിയില്‍ 5ജി ഇന്നൊവേഷന്‍ & ഹബ് സെന്റര്‍ തുറന്നിരിക്കുകയാണ് എറിക്‌സന്‍. ഇന്ത്യയിലെ ആദ്യ 5ജി ഇന്നൊവേഷന്‍ & ഹബ് സെന്റര്‍ കൂടിയാണിത്. ടെലികോം മേഖല, അക്കാദമിക്‌സ്, വ്യവസായം, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയവയ്ക്കായി 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെ 5ജി കണക്റ്റിവിറ്റി നഗരങ്ങളില്‍ വിന്യസിക്കാനാണ് എറിക്‌സന്‍ തീരുമാനിക്കുന്നത്. ഇന്ത്യയില്‍ 5ജി സേവനം ലഭ്യമാക്കുന്നതിനായി എറിക്‌സന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായും (ട്രായ്), സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായും(സിഒഎഐ) ചര്‍ച്ചകള്‍ നടത്തുകയാണ്. 2019-ല്‍ 5ജി സ്‌പെക്ട്രം ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ലേലം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഹൈ സ്പീഡ് 5ജി ടെക്‌നോളജി ഉപയോഗപ്പെടുത്താനിരിക്കുന്ന ആപ്പുകളേയും, പ്ലാറ്റ്‌ഫോമുകളെയും കേന്ദ്രീകരിച്ച് എറിക്‌സന്‍ ഒരു ഡെമോ നടത്തുകയുണ്ടായി. ഈ ഡെമോയിലെ പ്രധാന കാര്യങ്ങള്‍ താഴെ സൂചിപ്പിക്കുന്നു.

ഫോണുകള്‍ക്കും അപ്പുറത്തേയ്ക്ക്

മൊബൈല്‍ ഫോണുകളില്‍ മാത്രമല്ല 5ജി കണക്റ്റിവിറ്റി വളര്‍ന്നു വരുന്ന ടെക്‌നോളജികളായ മിക്‌സഡ് റിയല്‍റ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് ഡിവൈസുകളിലും ഉപയോഗിക്കാനാവും.

ട്രാഫിക് മാനേജ്‌മെന്റ്

സ്മാര്‍ട്ട് സിറ്റികളിലെ 5ജി ഉപയോഗത്തെ കുറിച്ചുള്ള ഡെമോയില്‍, ഒരു പ്രദേശത്തെ ട്രാഫിക് നില പരിശോധിക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്നു വിശദമാക്കുകയുണ്ടായി. 5ജി ടെക്‌നോളജിയുടെ സഹായത്തോടെ തത്സമയ ട്രാഫിക് എളുപ്പത്തിലും വേഗതയോടു കൂടിയും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഒരു പ്രദേശത്ത് സ്ഥിതിചെയ്യുന്ന വാഹനങ്ങളുടെയും കാറുകളുടെയും വിശദാംശങ്ങളും അത് വിശദമായി കാണും.

ഓട്ടോണമസ് റോബോട്ട്

മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മുന്‍നിര ടെക്‌നോളജികള്‍ ഉപയോഗിച്ചു കൊണ്ട് റോബോട്ടുകള്‍ കൂടുതല്‍ സ്മാര്‍ട്ട് ആയി വരികയാണ്. റോബോട്ടുകളുടെ ഭാവി പരിണാമത്തില്‍ 5ജി പ്രധാന പങ്കായിരിക്കും വഹിക്കുക.

Comments

comments

Categories: FK Special, Slider