വാട്‌സാപ്പ് കുപ്രചാരണങ്ങള്‍ക്ക് ഇടയാക്കുന്നതായി സര്‍ക്കാര്‍

വാട്‌സാപ്പ് കുപ്രചാരണങ്ങള്‍ക്ക് ഇടയാക്കുന്നതായി സര്‍ക്കാര്‍

 

വാട്‌സാപ്പ് കുപ്രചാരണങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി സര്‍ക്കാര്‍ മുന്നറിയിപ്പ്. വസ്തുതയില്ലാത്ത സന്ദേശങ്ങള്‍ വളരെ വേഗം കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ രാജ്യത്തെ ജനങ്ങളുടെ മരണത്തിന് വരെ കാരണമാവുന്നതിനാല്‍ ഇക്കാര്യത്തില്‍ ആപ്പ് കാര്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി 31 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടികൊണ്ടു പോവുന്നെന്ന വാട്‌സാപ്പ് വ്യാജ പ്രചാരണത്തില്‍ കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് 31 പേരാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. ഈയടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്. ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാദനകമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.

Comments

comments

Categories: Tech
Tags: WhatsApp