ക്ലൗഡ്, ഡാറ്റാ മേഖലകളില്‍ പ്രഗല്ഭര്‍ കുറയുന്നു

ക്ലൗഡ്, ഡാറ്റാ മേഖലകളില്‍ പ്രഗല്ഭര്‍ കുറയുന്നു

ബെംഗലൂരു: സാങ്കേതികവിദ്യ അതിവേഗ വളര്‍ച്ചയിലാണെങ്കിലും സാങ്കേതികതയില്‍ നൈപുണ്യമുള്ളവര്‍ ഏറെ കുറവാണെന്ന് റിപ്പോര്‍ട്ട്. ടെക് കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും അതാണ്. ക്ലൗഡ്, ഡാറ്റാ മേഖലകളില്‍ കഴിവു കുറഞ്ഞവരാണ് എത്തുന്നത്. നൈപുണ്യമുള്ളവരുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ടെക് കമ്പനികള്‍ക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ക്ലൗഡ് ആര്‍ക്കിടെക്ടുകള്‍, ഡാറ്റാ സയന്റിസ്റ്റ്, സ്‌റ്റോറേജ് സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക് എന്നീ മേഖലകളിലാണ് വൈപുണ്യമുള്ളവരുടെ കുറവ് സാങ്കേതികമേഖലയ്ക്ക് നഷ്ടം വരുത്തുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡാറ്റാ സയന്റിസ്റ്റുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ ഇവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.

ബിലോംഗ് എന്ന റിക്രൂട്ട്‌മെന്റ് കമ്പനിയുടെ ടാലന്റ് സപ്ലൈ ഇന്‍ഡെക്‌സില്‍ ഇത്തരത്തില്‍ കഴിവുള്ളവരുടെ എണ്ണം കുറയുന്നതായി സൂചിപ്പിക്കുന്നു. 10 ക്ലൗഡ് ആര്‍ക്കിടെക്ടുകളെ ആവശ്യമുണ്ടെങ്കില്‍ അതില്‍ രണ്ട് പേര്‍ മാത്രമായിരിക്കും കഴിവുള്ളവര്‍ എന്ന് ഇന്‍ഡെക്‌സില്‍ ചൂണ്ടിക്കാട്ടുന്നു. അവസരങ്ങള്‍ ഈ മേഖലയില്‍ ഒരുപാട് ഉണ്ടെങ്കിലും കഴിവുള്ളവരെ ലഭിക്കുന്നത് വളരെ വിരളമാണ്.
ക്ലൗഡ് ആര്‍ക്കിടെക്ട് ഒരു കമ്പനിയുടെ ക്ലൗഡ് കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്തപ്പെട്ടയാളായിരിക്കും.

ഡാറ്റാ സയന്റിസ്റ്റുകള്‍ കംപ്യൂട്ടിംഗ് സംവിധാനം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനും മറ്റ് കമ്പനികളുമായുള്ള മത്സരങ്ങളില്‍ വിജയം കണ്ടെത്താനും പ്രതിഞ്ജാബദ്ധരാണ്.

ടിഎസ്‌ഐ റിപ്പോര്‍ട്ട് പ്രകാരം ഡാറ്റാ സയന്റിസ്റ്റുകള്‍ ഈ വര്‍ഷം പത്തില്‍ രണ്ടായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇത് പത്തില്‍ ഏഴായിരുന്നു. 400 ശതമാനം ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും 19 ശതമാനം മാത്രമാണ് ഇവരുടെ ഉത്പാദനക്ഷമത വര്‍ധിച്ചിട്ടുള്ളൂ.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സെക്യൂരിറ്റി എഞ്ചിനിയര്‍മാരുടെ ആവശ്യം 120 ശതമാനമാണ് വര്‍ധിച്ചത്, എന്നാല്‍ ഇവരുടെ എണ്ണം 14 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ മേഖലയിലും ഇത് പ്രകടമാണ്. 35 ശതമാനമാണ് മേഖലയില്‍ ഡിമാന്‍ഡ് ഉള്ളത്.

 

 

 

 

 

Comments

comments

Categories: FK News, Slider, Tech