കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ കേന്ദ്രം; വിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ അനുമതി

കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ കേന്ദ്രം; വിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ അനുമതി

ന്യൂഡെല്‍ഹി: 2019 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരുടെ സമ്മതി നേടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ വിളകളുടെ താങ്ങുവില വര്‍ധിപ്പിയ്ക്കാന്‍ അനുമതി നല്‍കി. രാജ്യത്ത് കര്‍ഷക പ്രക്ഷോഭം സജീവമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നെല്ല് അടക്കമുള്ള വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 2018-19 കാലയളവില്‍ താങ്ങുവില എല്ലാ വിളകള്‍ക്കും ബാധമാകും.

നെല്ലിന് ക്വിന്റലിന് 200 രൂപയാണ് താങ്ങുവില വര്‍ധിപ്പിച്ചിരിക്കുന്നത്. 2017-18 വര്‍ഷത്തില്‍ നെല്ലിന് ക്വിന്റലിന് 1550 രൂപയായിരുന്നു.

പയര്‍വര്‍ഗങ്ങള്‍ക്ക് ഒന്നരമടങ്ങ് താങ്ങുവില വര്‍ധിപ്പിക്കാനാണ് തീരുമാനം. പരിപ്പ് ക്വിന്റലിന് 500 രൂപയാക്കി ഉയര്‍ത്തും. കഴിഞ്ഞ ബജറ്റിലും താങ്ങുവില ഉയര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

33,500 കോടി രൂപ അധിക ബില്ലാകും. 12,300 കോടി രൂപ കേന്ദ്രസര്‍ക്കാരിന് അധിക ചെലവായും കണക്കാക്കപ്പെടുന്നു.

 

 

 

Comments

comments