ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ്ണഭ്രമം കുറയുന്നു

ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ്ണഭ്രമം കുറയുന്നു

ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ്ണത്തോടുള്ള താത്പര്യം കുറയുന്നു. സ്വര്‍ണ്ണപ്രിയരുടെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഈ വര്‍ഷം ജൂണില്‍ 25 ശതമാനത്തിന്റെ കുറവാണ് കാണാനാവുക. ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയില്‍ 54 മെട്രിക്ക് ടണ്ണിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 343 ടണ്‍ സ്വര്‍ണ്ണമാണ് 6 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തത്.  ജ്വല്ലറികളില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇറക്കുമതിയില്‍ ഇത്രയധികം ഇടിവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം ജ്വല്ലറികളില്‍ ആവശ്യക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി. 2017 ല്‍ 880 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇത് രാജ്യത്തെ വ്യാപാരകമ്മി കുറയ്ക്കാന്‍ ഇത് സഹായകരമായേക്കും. ലോകത്ത് ഏറ്റവുമധികം സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.

Comments

comments

Categories: Business & Economy
Tags: gold