വളര്‍ച്ച പ്രാപിച്ച് രാജ്യത്തെ വാഹന വിപണി

വളര്‍ച്ച പ്രാപിച്ച് രാജ്യത്തെ വാഹന വിപണി

 

രാജ്യത്തെ വാഹന വിപണി കുതിക്കുന്നു. കാര്‍ വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ്, മൂന്നാം സ്ഥാനത്തെത്തി. ഇരുചക്രവാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പനയിലും വന്‍ വര്‍ധനയുണ്ട്.

എല്ലാ കാര്‍ നിര്‍മാതാക്കളുടെയും പുതിയ മോഡലുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. ഇവയാണ് ഏറ്റവും അധികം വില്‍പന നടന്നത്. ഒരു മാസം കൊണ്ട് മാരുതി സുസുക്കി 1.35 ലക്ഷം കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജൂണിലേതിനേക്കാള്‍ 45.5 ശതമാനം വര്‍ദ്ധനവാണുണ്ടായത്. സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ബ്രെസ എന്നീ കാറുകളാണു വില്‍പനയില്‍ മുന്നിലെത്തിയത്. 64 ശതമാനം വളര്‍ച്ചയുമായി വില്‍പനയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണു ടാറ്റ. മഹീന്ദ്രയെ പിന്നിലാക്കി കൊണ്ടാണ് ടാറ്റ മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ടാറ്റ 18,213 വാഹനങ്ങള്‍ വിറ്റപ്പോള്‍ മഹീന്ദ്രയുടെ വില്‍പന 18,137 ആയിരുന്നു. ടിയാഗോ, നെക്‌സണ്‍, ടിഗോര്‍ തുടങ്ങിയ പുതിയ കാറുകളാണു ടാറ്റയെ നേട്ടത്തിലെത്തിച്ചത്. യാരിസ് മോഡലിന്റെ ജനപ്രീതി ടൊയോട്ടയെ സഹായിച്ചു. ഫോഡിനു ഫ്രീസ്‌റ്റൈലും പുതിയ ഇക്കോസ്‌പോര്‍ട്ടും തുണയായി. ഫോഡ് ഇന്ത്യ ജൂണില്‍ 8444 കാര്‍ വിറ്റ് 37 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഇന്ത്യയിലെ ആകെ വില്‍പന 10 ലക്ഷം കടന്നു. ടൊയോട്ട വിറ്റത് 13,088 കാറുകളാണ്.

Comments

comments

Categories: Auto, Business & Economy