ഐഐഎം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത് തുടക്കക്കാരായ കമ്പനികളെ

ഐഐഎം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത് തുടക്കക്കാരായ കമ്പനികളെ

അഹമ്മദാബാദ്: മിക്ക മാനേജ്‌മെന്റ് വിദ്യാര്‍ഥികളും കോര്‍പ്പറേറ്റ് മേഖലയിലുള്ള വന്‍കിട സ്ഥാപനങ്ങലെയായിരിക്കും ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതിലൂടെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ന്നു വരാന്‍ വര്‍ഷങ്ങളുടെ കാലതാമസം വേണ്ടി വരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഐഐഎം അഹമ്മദാബാദിലെ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത് തുടക്കകാരായ സ്റ്റാര്‍ട്ട് അപ് കമ്പനികളാണ്. ഇത്തരം കമ്പനികള്‍ വളര്‍ന്നു വരാനായി നിരവധി ബുദ്ധിമുട്ടുകളും തടസ്സങ്ങളും പ്രശ്‌നങ്ങളും നേരിടുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളിലെ പരിശീലനം വിദ്യാര്‍ഥികള്‍ക്ക് സമ്പന്നമായ അനുഭവം പകര്‍ന്നു നല്‍കും. വിദ്യാര്‍ഥികളിലെ കഴിവ് പരമാവധി വളരാന്‍ ഇത്തരം സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ സഹായകമാകുന്നു.

ഗൂഗിള്‍, ടാറ്റ ട്രസ്റ്റ് എന്നിവയുടെ സംയുക്ത സംരംഭമായ ഇന്റര്‍നെറ്റ് സതിയില്‍ ചേര്‍ന്ന് ഗ്രാമീണ ഇന്ത്യയിലെ ഡിജിറ്റല്‍ സാക്ഷരതയില്‍ വന്‍തോതില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് ഐഐഎം വിദ്യാര്‍ഥിയായ സ്വപ്‌നില്‍ ചൗഹാന്‍ പറയുന്നു. ചൗഹാന്‍ പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കുകയും വിവിധ നിര്‍ദ്ദേശങ്ങള്‍ സാധൂകരിക്കുയും ചെയ്തു. അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഉപകരണ ഉപഭോക്താക്കളെക്കുറിച്ചും ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും ടെക്‌നോളജിയെക്കുറിച്ചും സൂക്ഷമമായി നിരീക്ഷിച്ചു. അതിനെക്കുറിച്ച് പഠിച്ചു.

അതുപോലെ തന്നെ ആകന്‍ഷ വര്‍മ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇംപാക്ട് കണ്‍സള്‍ട്ടിംഗില്‍ ചേര്‍ന്നു. വിപുലമായ ഗവേഷണം നടത്തുകയും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിനായി പലരെയും സമീപിച്ചു. ഇത്തരം പഠനം ആരോഗ്യപരിചരണത്തിലും സാമൂഹ്യ മേഖലയിലും നീരീക്ഷണത്തിലും തീരുമാനം എടുക്കുന്നതില്‍ സഹായിച്ചുവെന്ന് ആകന്‍ഷ പറയുന്നു.

തെലുങ്കാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുത്ത അക്ഷയ ഗണേഷിന് വളരെ തൃപ്തികരമായ അനുഭവമാണ് ഉണ്ടായത്. ജോലിയുടെ സ്വഭാവത്തെ സംബന്ധിച്ചിടത്തോളം വിഭിന്നങ്ങളായ നിരവധി പ്രോജടുകള്‍ക്കായി നിയമിച്ചു. സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കപ്പെടേണ്ട, പിപിപി പ്രോജക്ട് വിലയിരുത്തുക, വ്യവസായ വക്താക്കളുടെ ആദ്യത്തെ എഡിഷന്‍, ഉള്ളടക്ക നിര്‍മ്മാണം, രൂപകല്‍പന തുടങ്ങിയ നിരവധി പദ്ധതികള്‍ അവര്‍ ഏറ്റെടുത്തു. കൂടാതെ, എം.എസ്.എം.ഇ. സെക്റ്ററിലും പ്രവര്‍ത്തിച്ചത് അക്ഷയയ്ക്ക് ഏറെ ഗുണമായിരുന്നു.

ഇത്തരത്തില്‍ നിരവധി പ്രോജക്ടുകളില്‍ പങ്കെടുത്ത് വലിയ അനുഭവ സമ്പത്തുമായി കരിയറിലേക്ക് ചുവടുവയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടക്കക്കാരായ സ്റ്റാര്‍ട്ട്അപ്പുകള്‍ സഹായിക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ് ഐഐഎം അഹമ്മദാബാദ്.

 

 

 

 

 

 

Comments

comments

Categories: Entrepreneurship, FK News